ഗസ്സയില്‍ ഗാർഹിക കെട്ടിടം ബോംബ് വച്ചു തകര്‍ക്കുംമുൻപ് രണ്ടു വയസുകാരിയായ മകള്‍ക്ക് ‘ഡെഡിക്കേഷനു’മായി ഇസ്രായേല്‍ സൈനികൻ. മകള്‍ക്കുള്ള ജന്മദിന സമ്മാനമെന്നു പറഞ്ഞാണ് ഇയാള്‍ വിഡിയോ ചെയ്തിരിക്കുന്നത്.ഗസ്സ മുനമ്ബില്‍നിന്നാണ് ഇസ്രായേല്‍ സൈനികൻ വിഡിയോ പകര്‍ത്തിയിരിക്കുന്നത്. മറ്റു സൈനികരും ഇയാള്‍ക്കൊപ്പം വിഡിയോയിലുണ്ട്.

”ഈ ബോംബ് സ്‌ഫോടനം ജന്മദിനം ആഘോഷിക്കുന്ന എന്റെ മകള്‍ക്ക് സമര്‍പ്പിക്കുന്നു. രണ്ടു വയസുകാരിയാണവള്‍. നിന്നെ മിസ് ചെയ്യുന്നു, ഞാൻ. ക്രയോട്ട് സ്‌റ്റേഷൻ ഇവിടെനിന്ന് പത്ത് മൈല്‍ അപ്പുറത്താണുള്ളത്.” ഇതും പറഞ്ഞ് 10, 9, 8, 7…. എന്നിങ്ങനെ സ്‌ഫോടനത്തിനുള്ള കൗണ്ട്ഡൗണ്‍ ആരംഭിക്കുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

നിമിഷങ്ങള്‍ക്കകം ഇവരുടെ പിന്നിലുള്ളൊരു കെട്ടിടം വൻ സ്‌ഫോടനശബ്ദത്തോടെ തീഗോളമായി ചിതറിത്തെറിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം.കെട്ടിടം തകര്‍ന്നവീഴുമ്ബോള്‍ താനാ വൃത്തികെട്ട സാധനം തീര്‍ത്തുകളഞ്ഞെന്ന് ഒരാള്‍ പശ്ചാത്തലത്തില്‍ പറയുന്നതു കേള്‍ക്കാം. താൻ ഉടൻ തിരിച്ചുവരുമെന്നും പറയുന്നുണ്ട്. ഗസ്സയിലെ ദുരന്തഭൂമിയില്‍നിന്നുള്ള ഇസ്രായേല്‍ സൈന്യത്തിന്റെ ക്രൂരതകള്‍ക്കിടയിലാണ് മനഃസാക്ഷിയെ നടുക്കുന്ന വിഡിയോ പുറത്തുവരുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക