ഉരുക്കളില്‍ കേരളത്തില്‍ നിന്നും കടല്‍ കടന്ന് ഗള്‍ഫിലെത്തിയവരായിരുന്നു കേരളത്തിലെ ആദ്യകാല പ്രവാസികള്‍. പിന്നീട് വിമാനം സര്‍വത്രമായ കാലത്ത് ഗള്‍ഫ് രാജ്യങ്ങളിലേക്ക് പോകാനായി ആകാശമാര്‍ഗം സാധാരണയായി പ്രവാസികള്‍ സ്വീകരിക്കുന്ന പ്രവണതയുണ്ടായി. എന്നാലിപ്പോള്‍ പഴയകാലത്തേക്കുളള ഒരു തിരിച്ചുപോക്കെന്ന രീതിയില്‍ ദുബൈയില്‍ നിന്നും കൊച്ചിയിലേക്കും ബേപ്പൂരിലേക്കുമുളള യാത്രാ കപ്പല്‍ സര്‍വീസ് യാഥാര്‍ത്ഥ്യമാകാന്‍ ഇടയുണ്ടെന്ന തരത്തിലുളള റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നുണ്ട്.

കേന്ദ്ര സര്‍ക്കാരിന്റെ അനുമതി ലഭിക്കുകയാണെങ്കില്‍ ഡിസംബറോടെ കപ്പല്‍ സര്‍വ്വീസ് ആരംഭിക്കാന്‍ സാധിച്ചേക്കും. പരീക്ഷണ അടിസ്ഥാനത്തിലാണ് ആദ്യ ഘട്ടത്തില്‍ സര്‍വീസ് ആരംഭിക്കുന്നത്, പിന്നീട് വിജയകരമെന്ന് കണ്ടാല്‍ മാസത്തില്‍ രണ്ട് ട്രിപ്പുകള്‍ വീതം നടപ്പാക്കും. സകലമാന സൗകര്യങ്ങളുമുളള കപ്പലായിരിക്കും കേന്ദ്രത്തിന്റെ അനുമതി ലഭിച്ചാല്‍ യാത്രാ സര്‍വ്വീസിനായി ഉപയോഗിക്കുക.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഒരു ട്രിപ്പില്‍ 1250 പേര്‍ക്ക് വരെ യാത്ര ചെയ്യാം. കാര്‍ഗോ കമ്ബനികളുമായി സഹകരിച്ച്‌ സര്‍വീസ് നടത്തുന്നതിനാലാണ് 10,000 രൂപക്ക് യാത്ര സാധ്യമാകുന്നത്. ഇതിനൊപ്പം 200 കിലോ വരെ ലഗേജും, നല്ല ഭക്ഷണവും വിനോദപരിപാടികളുമൊക്കെ ടിക്കറ്റ് നിരക്കില്‍ ഉള്‍പ്പെടുമെന്നുളള പ്രത്യേകതയുമുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക