കരയിലെ ഏറ്റവും വലിയ ജീവിയാണ് ആന. മനുഷ്യരുമായും സമൂഹവുമായുമെല്ലാം ചേര്‍ന്ന് ജീവിക്കുന്ന ആനകള്‍ പക്ഷേ ചിലപ്പോഴെല്ലാം യഥാര്‍ത്ഥ സ്വഭാവം പുറത്തെടുക്കാറുണ്ട്. ഇപ്പോള്‍ ഇതാ അത്തരത്തില്‍ കാട്ടുകൊമ്ബന്‍മാര്‍ ഏറ്റുമുട്ടുന്നതിന്‍റെ ഭയാനകമായ വീഡിയോ സോഷ്യല്‍ മീഡിയയെ ഒന്നാകെ ഞെട്ടിച്ചിരിക്കുകയാണ്.

@TheFigen എന്ന അക്കൌണ്ടില്‍ നിന്ന് പങ്കുവെക്കപ്പെട്ട വീഡിയോയില്‍ ഭീമാകാരന്‍മാരായ രണ്ട് കാട്ടാനകളാണ് പരസ്പരം പോരടിക്കുന്നത്. മൂവായിരത്തി അഞ്ഞൂറോളം ലൈക്കുകളാണ് വൈറല്‍ വീഡിയോയ്ക്ക് ലഭിച്ചിരിക്കുന്നത്. ഏകദേശം ഒന്നേ മുക്കാല്‍ ലക്ഷത്തോളം ആളുകളാണ് കാട്ടാനകളുടെ ഏറ്റുമുട്ടല്‍ കണ്ടത്. ഈ രണ്ട് വമ്ബന്‍മാരും തമ്മില്‍ എന്താണ് പ്രശ്നം എന്ന ക്യാപ്ഷനും നല്‍കിയിട്ടുണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ആനകള്‍ പരസ്പരം കൊമ്ബ് കോര്‍ക്കുന്നതും ഉന്തുന്നതും തള്ളുന്നതുമെല്ലാം വീഡിയോയില്‍ കാണാം. മുന്‍ കാലുകള്‍ ഉയര്‍ത്തി എതിരാളിയെ കീഴ്പ്പെടുത്താനുള്ള ശ്രമവും നടത്തുന്നുണ്ട്. വീഡിയോയ്ക്ക് താഴെ നിരവധിയാളുകളാണ് കമന്‍റുകളുമായി എത്തിയിരിക്കുന്നത്. ആനകളുടെ മല്‍പ്പിടിത്തത്തിന് കാരണം സ്വന്തമായി കണ്ടെത്തുകയാണ് ഉപയോക്താക്കള്‍.

കൂട്ടത്തില്‍ നീളന്‍ തുമ്ബിക്കൈയുള്ള ആനയാണ് മുതിര്‍ന്നതെന്ന് ഒരാള്‍ പറഞ്ഞു. രണ്ടാമത്തെ ആന ഈ മുതിര്‍ന്ന ആനയുടെ നിയന്ത്രണ മേഖലയില്‍ കടന്നുകയറാന്‍ ശ്രമിച്ചിട്ടുണ്ടാകുമെന്നാണ് ചിലര്‍ അഭിപ്രായപ്പെടുന്നത്. ഈ കളിയുടെ റഫറിയാകാന്‍ നമ്മളില്ലെന്ന രസകരമായ കമന്‍റുകളും എത്തിയിട്ടുണ്ട്. സ്വന്തം പ്രദേശത്തെ ചൊല്ലിയുള്ള തര്‍ക്കമാകാം ഇതെന്നാണ് ഭൂരിഭാഗം ആളുകളും പറയുന്നത്. ഇതൊന്നും അല്ലെങ്കില്‍ പിടിയാനയ്ക്ക് വേണ്ടിയുള്ള തര്‍ക്കവുമാകാം എന്നും മറ്റു ചിലര്‍ പറയുന്നു.ആനകളുടെ ഏറ്റുമുട്ടലില്‍ സമീപത്തുള്ള മരം പോലും കടപുഴകി വീഴുന്നത് വീഡിയോയില്‍ കാണാം. ദക്ഷിണാഫ്രിക്കയിലെ ക്രുഗെര്‍ നാഷണല്‍ പാര്‍ക്കില്‍ നിന്നുള്ള വീഡിയോയാണ് വൈറലായിരിക്കുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക