ഇന്ത്യന്‍ ക്രിക്കറ്റിന്റെ ഭാവി വാഗ്ദാനമെന്നു താരങ്ങളും ആരാധകരുമെല്ലാം ഒരുപോലെ വിശേഷിപ്പിച്ച സ്പീഡ് സ്റ്റാര്‍ ഉമ്രാന്‍ മാലിക്കിനെ പഞ്ഞിക്കിട്ട് നിതീഷ് റാണ.ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദും കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സും തമ്മിലുള്ള മാച്ചിലായിരുന്നു സംഭവം. കെകെആര്‍ നായകന്‍ കൂടിയായ റാണ ഉമ്രാനെ നിലം തൊടീക്കാതെ പറപ്പിക്കുകയായിരുന്നു.

28 റണ്‍സാണ് പേസറുടെ ഒരോവറില്‍ റാണ വാരിക്കൂട്ടിയത്. ഫോറുകളും സിക്‌സറുകളും മാത്രമേ ഈ ഓവറിലുണ്ടായിരുന്നുള്ളൂ. ഈഡന്‍ ഗാര്‍ഡന്‍സിലെ കെകെആര്‍ ആരാധകര്‍ക്കു വിരുന്നായി ഈ ഓവര്‍ മാറുകയായിരുന്നു. ആറാം ഓവറിലായിരുന്നു ഉമ്രാനെതിരേ റാണയുടെ സംഹാര താണ്ഡവം. ഫോര്‍, സിക്‌സ്, ഫോര്‍, ഫോര്‍, ഫോര്‍, സിക്‌സ് എന്നിങ്ങനെയായിരുന്നു ഈ ഓവറില്‍ റണ്‍സ് പിറന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക