ജോസ് കെ മാണി എംപിയുടെ മകന്‍ ജൂനിയര്‍ മാണി മാണി ഓടിച്ച കാര്‍ ഇടിച്ച്‌ യുവാക്കള്‍ കൊല്ലപ്പെട്ടതോടെ ഇല്ലാതായത് ഒരു കുടുംബത്തിന്റെ പ്രതീക്ഷകളാണ്. നാട്ടില്‍ എല്ലാവര്‍ക്കും പ്രിയപ്പെട്ടവരായിരുന്ന സഹോദരന്‍മാരുടെ വിയോഗം ഉള്‍ക്കൊള്ളാന്‍ ഇനിയും നാട്ടുകാര്‍ക്കായിട്ടില്ല. ജിസും, ജിന്‍സും നാട്ടില്‍ എല്ലാവര്‍ക്കും പ്രിയപ്പെട്ട സഹോദരന്‍മാരായിരുന്നു.

സഹോദരന്‍മാര്‍ക്ക് യാത്രാമൊഴി നൽകാന്‍ നാടൊന്നിച്ചാണ് ഇരുവരുടെയും വീട്ടിലെത്തിയത്. അഞ്ചുവര്‍ഷം മുമ്ബ് വിവാഹിതരായ ജിസ്- അന്‍സു ദമ്ബതികള്‍ക്ക് നീണ്ട നാളത്തെ കാത്തിരിപ്പിന് ശേഷം കുഞ്ഞ് പിറക്കാനിരിക്കെയാണ് ജിസിന്റെ വിയോഗം. മൂന്നു മാസം ഗര്‍ഭിണിയാണ് ജിസിന്റെ ഭാര്യ അന്‍സു. വാടകയ്ക്ക് താമസിക്കുന്ന ജിസിന്റെ സ്വപ്നമായിരുന്നു സ്വന്തമായൊരു വീട്. ഇതിനായി സ്ഥലം വാങ്ങാന്‍ അഡ്വാന്‍സും നല്‍കിയിരുന്നു. പക്ഷേ ആ സ്വപ്‌നം പൂര്‍ത്തിയാക്കാതെയാണ് ജീവിതത്തില്‍ നിന്നുള്ള അവരുടെ മടക്കം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കുഞ്ഞു മാണിയെയും, ജോസ് കെ മാണിയെയും ന്യായീകരിച്ചും, പുകഴ്ത്തി പറഞ്ഞും കേരള കോൺഗ്രസ് സൈബർ പ്രചരണം വ്യാപകം.

തങ്ങളുടെ പ്രിയപ്പെട്ടവരുടെ ജീവൻ അധികാരമുള്ള നേതാവിന്റെ മകൻ അശ്രദ്ധമായി വാഹനം ഓടിച്ച് കവർന്നെടുത്തപ്പോൾ നിസ്സഹായരായി നോക്കി നിൽക്കുവാൻ മാത്രമേ കുടുംബാംഗങ്ങൾക്ക് കഴിയുന്നുള്ളൂ. അയാൾ ഇരുളിന്റെ മറവിൽ പോലീസ് കാവലിൽ നിമിഷ നേരം കൊണ്ട് ജാമ്യം എടുത്ത് സ്വന്തം വീടിന്റെ സുരക്ഷിതത്വത്തിൽ അഭയം പ്രാപിച്ചു. ഉണ്ടായത് അയാളുടെ കുറ്റമല്ല എന്നും യുവാക്കൾ അയാൾ മര്യാദയ്ക്ക് ഓടിച്ചു പോയിരുന്ന കാറിന്റെ പുറകിലേക്ക് ചെന്ന് ഇടിച്ചു കയറുകയായിരുന്നുവെന്നും ന്യായീകരണങ്ങൾ നടത്തുവാൻ അയാളുടെ അപ്പന്റെ അണികൾ രംഗത്തുണ്ട്. മകൻ ഓടിച്ച വാഹനം അപകടത്തിൽപ്പെട്ടു എന്നറിഞ്ഞ് നീതിമാനായ പിതാവ് പോലീസിനെ അങ്ങോട്ട് വിളിച്ച് മകനെ കാട്ടിക്കൊടുത്തു എന്ന പുകഴ്ത്തിപ്പാടലുകളും ധാരാളമായി സമൂഹമാധ്യമങ്ങളിൽ കറങ്ങുന്നുണ്ട്. നീതിബോധം ഒരു തരിയെങ്കിലും അവശേഷിക്കുന്നുണ്ടെങ്കിൽ ഈ നേതാവും പാർട്ടിക്കാരും ഈ വൃത്തികെട്ട സൈബർ പ്രചരണ രീതികൾ അവസാനിപ്പിക്കണം.

കേരള കോൺഗ്രസ് സൈബർ വിഭാഗം പ്രചരിപ്പിക്കുന്ന ചില സമൂഹമാധ്യമ സന്ദേശങ്ങൾ ചുവടെ വായിക്കുക

300 മീറ്ററുകൊണ്ട് എന്ത് അമിത സ്പീഡ് ഇന്നോവയ്ക്ക്ഈ കഴിഞ്ഞ ദിവസം ഉണ്ടായ ദാരുണമായ ഒരു അപകടത്തിന്റെ പേരിൽ രാഷ്ട്രീയ വൈരാഗ്യം തീർക്കുന്നതിനു വേണ്ടി ശത്രുക്കളെ കൂട്ടുപിടിച്ച് ചിലർ മാധ്യമങ്ങളിലൂടെ തെറ്റിദ്ധരിക്കുന്ന രീതിയിലുള്ള നുണപ്രചരണമാണ് നടത്തി വരുന്നത് ജോസ് കെ മാണിയുടെ മകൻ ഓടിച്ചിരുന്ന വാഹനം അപകടത്തിൽ പെട്ടു എന്നുള്ളത് സത്യമായ കാര്യമാണ്, എന്നാൽ അതിന്റെ നിജസ്ഥിതി മാധ്യമങ്ങൾ ആരും അന്വേഷിക്കുകയോ നിജസ്ഥിതി ജനങ്ങളെ ബോധ്യപ്പെടുത്തുകയോ ചെയ്യാതെ,എന്തിനും ഏതിനും ഈകുടുംബത്തെ ഇകഴ്ത്തി കാണിക്കുവാനാണ് മാധ്യമങ്ങൾ പരിശ്രമിക്കുന്നത്.ഈസ്റ്ററിന്റെ തലേദിവസം ദുഃഖവെള്ളിയാഴ്ച തന്റെ മൂത്ത സഹോദരിയെ സന്ദർശിച്ചതിനു ശേഷം ആറുമണി കഴിഞ്ഞ് പാലായിലെ വീട്ടിലേക്ക് വരുന്ന സമയത്ത് ഉദ്ദേശം ആറര മണിയ്ക്ക് മുമ്പായി സഹോദരിയുടെ വീട്ടിൽ നിന്നും 300മീറ്റർ കഴിഞ്ഞപ്പോൾ തന്നെ ഉണ്ടായ ഒരു അപകടമാണിത്. പുറകിൽ നിന്നും അമിതവേഗത്തിൽ വന്ന സ്കൂട്ടർ വാഹനത്തിന്റെ പിന്നിൽ പിടിക്കുകയായിരുന്നു അത് അപകടത്തിന്റെ ഫോട്ടോ കണ്ടാൽ തന്നെ നമുക്ക് മനസ്സിലാകും.അപകടം നടന്ന ഉടൻ തന്നെ കുഞ്ഞുമാണി അപകടത്തിൽപ്പെട്ടവരെ വാഹനത്തിൽ കയറ്റി വൈദ്യസഹായം ലഭ്യമാക്കുവാൻ വേണ്ടി അടുത്തുള്ള പെങ്ങളുടെവീട്ടിൽ നിന്നുംവാഹനം ആവശ്യപ്പെട്ടു.തുടർന്ന് പെങ്ങളുടെ’ ഭർത്താവും അദ്ദേഹത്തിൻ്റെ പിതാവും എത്തി.ബൈക്ക് യാത്രികർ ഗുരുതരാവസ്ഥയിൽ ആയതിനാൽ അവരെ ഏതാണ്ട് 9.മണിയോടെ കോട്ടയം മെഡിക്കൽ കോളേജിൽ എത്തിക്കുകയുമായിരുന്നു പിറ്റേന്ന് മാണിസാറിന്റെ ഓർമ്മകുർബാന കഴിഞ്ഞ് അദ്ദേഹം മണിമല സ്റ്റേഷനിൽ നേരിട്ട് ഹാജരായി ജാമ്യം എടുക്കുകയും ചെയ്തു മനപ്പൂർവമല്ലാത്ത നരഹത്യ യ്ക്ക് 304ആം വകുപ്പ് ചുമത്തുകയും ചെയ്ത് കേസ് രജിസ്റ്റർ ചെയ്തു. വാഹനത്തിന് രജിസ്ട്രേഷൻ ഉണ്ട് ഇൻഷുറൻസ് ഉണ്ട് ഓടിച്ച ആളിന് ലൈസൻസും ഉണ്ട്.അപകടം ആരും ക്ഷണിച്ചു വരുത്തി യതുമല്ലാ. ഇതാണ് യഥാർത്ഥ വസ്തുത എന്നിരിക്കെ .പുകമറ സൃഷ്ടിച്ച്. ടിവി ചാനലുകൾ വഴി അറസ്റ്റ് ചെയ്തു . രണ്ട് ജീവനെടുത്തു.എന്നുള്ള രീതിയിൽ കുപ്രചരണം നടത്തി മാധ്യമ വിചാരണ നടത്തുന്നത് ശരിയാണോ എന്ന് പൊതു സമൂഹം വിലയിരുത്തണം. ഒരു കുടുംബത്തോട് രാഷ്ട്രീയ വിരോധം തീർക്കാൻ ഇങ്ങനെ നീചമായ ആരോപണങ്ങൾ ഉന്നയിച്ച് സമൂഹമാധ്യമങ്ങൾ വഴി അപമാനിക്കുന്നത് ശരിയോ…?

ഈ കഴിഞ്ഞ ദിവസം ഉണ്ടായ ദാരുണമായ ഒരു അപകടത്തിന്റെ പേരിൽ രാഷ്ട്രീയ വൈരാഗ്യം തീർക്കുന്നതിനു വേണ്ടി ശത്രുക്കളെ കൂട്ടുപിടിച്ച് ചിലർ മാധ്യമങ്ങളിലൂടെ തെറ്റിദ്ധരിക്കുന്ന രീതിയിലുള്ള നുണപ്രചരണമാണ് നടത്തി വരുന്നത് ജോസ് കെ മാണിയുടെ മകൻ ഓടിച്ചിരുന്ന വാഹനം അപകടത്തിൽ പെട്ടു എന്നുള്ളത് സത്യമായ കാര്യമാണ്, എന്നാൽ അതിന്റെ നിജസ്ഥിതി മാധ്യമങ്ങൾ ആരും അന്വേഷിക്കുകയോ നിജസ്ഥിതി ജനങ്ങളെ ബോധ്യപ്പെടുത്തുകയോ ചെയ്യാതെ,എന്തിനും ഏതിനും ഈകുടുംബത്തെ ഇകഴ്ത്തി കാണിക്കുവാനാണ് മാധ്യമങ്ങൾ പരിശ്രമിക്കുന്നത്.
ഈസ്റ്ററിന്റെ തലേദിവസം ദുഃഖവെള്ളിയാഴ്ച തന്റെ മൂത്ത സഹോദരിയെ സന്ദർശിച്ചതിനു ശേഷം ആറുമണി കഴിഞ്ഞ് പാലായിലെ വീട്ടിലേക്ക് വരുന്ന സമയത്ത് ഉദ്ദേശം ആറര മണിയ്ക്ക് മുമ്പായി സഹോദരിയുടെ വീട്ടിൽ നിന്നും 300മീറ്റർ കഴിഞ്ഞപ്പോൾ തന്നെ ഉണ്ടായ ഒരു അപകടമാണിത്. പുറകിൽ നിന്നും അമിതവേഗത്തിൽ വന്ന സ്കൂട്ടർ വാഹനത്തിന്റെ പിന്നിൽ പിടിക്കുകയായിരുന്നു അത് അപകടത്തിന്റെ ഫോട്ടോ കണ്ടാൽ തന്നെ നമുക്ക് മനസ്സിലാകും.അപകടം നടന്ന
ഉടൻ തന്നെ കുഞ്ഞുമാണി അപകടത്തിൽപ്പെട്ടവരെ വാഹനത്തിൽ കയറ്റി വൈദ്യസഹായം ലഭ്യമാക്കുവാൻ വേണ്ടി അടുത്തുള്ള പെങ്ങളുടെവീട്ടിൽ നിന്നുംവാഹനം ആവശ്യപ്പെട്ടു.തുടർന്ന് പെങ്ങളുടെ’ ഭർത്താവും അദ്ദേഹത്തിൻ്റെ പിതാവും എത്തി.ബൈക്ക് യാത്രികർ ഗുരുതരാവസ്ഥയിൽ ആയതിനാൽ അവരെ ഏതാണ്ട് 9.മണിയോടെ കോട്ടയം മെഡിക്കൽ കോളേജിൽ എത്തിക്കുകയുമായിരുന്നു പിറ്റേന്ന് മാണിസാറിന്റെ ഓർമ്മകുർബാന കഴിഞ്ഞ് അദ്ദേഹം മണിമല സ്റ്റേഷനിൽ നേരിട്ട് ഹാജരായി ജാമ്യം എടുക്കുകയും ചെയ്തു മനപ്പൂർവമല്ലാത്ത നരഹത്യ യ്ക്ക് 304ആം വകുപ്പ് ചുമത്തുകയും ചെയ്ത് കേസ് രജിസ്റ്റർ ചെയ്തു. വാഹനത്തിന് രജിസ്ട്രേഷൻ ഉണ്ട് ഇൻഷുറൻസ് ഉണ്ട് ഓടിച്ച ആളിന് ലൈസൻസും ഉണ്ട്.അപകടം ആരും ക്ഷണിച്ചു വരുത്തി യതുമല്ലാ. ഇതാണ് യഥാർത്ഥ വസ്തുത എന്നിരിക്കെ .പുകമറ സൃഷ്ടിച്ച്. ടിവി ചാനലുകൾ വഴി അറസ്റ്റ് ചെയ്തു . രണ്ട് ജീവനെടുത്തു.എന്നുള്ള രീതിയിൽ കുപ്രചരണം നടത്തി മാധ്യമ വിചാരണ നടത്തുന്നത് ശരിയാണോ എന്ന് പൊതു സമൂഹം വിലയിരുത്തണം. ഒരു കുടുംബത്തോട് രാഷ്ട്രീയ വിരോധം തീർക്കാൻ ഇങ്ങനെ നീചമായ ആരോപണങ്ങൾ ഉന്നയിച്ച് സമൂഹമാധ്യമങ്ങൾ വഴി അപമാനിക്കുന്നത് ശരിയോ…?

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക