വള്ളംകുളം നന്നൂര്‍ ദേവീ ക്ഷേത്രത്തിലെ ഉത്സവത്തോട് അനുബന്ധിച്ചുള്ള ഗാനമേളയില്‍ വിപ്ലവഗാനം പാടാത്തതില്‍ ബഹളം. പ്രാദേശിക സിപിഎം പ്രവര്‍ത്തകരാണ് ബലികുടീരങ്ങളെ എന്ന് തുടങ്ങുന്ന പാട്ട് പാടണമെന്ന് ആവശ്യപ്പെട്ട് ബഹളം വച്ചത്. ഗാനമേള സംഘം ആര്‍ എസ് എസ് ഗണഗീതം പാടിയതിനെ തുടര്‍ന്നാണ് സിപിഎം പ്രവര്‍ത്തകര്‍ വിപ്ലവ ഗാനം പാടാന്‍ ആവശ്യപ്പെട്ടത്.

പാട്ടുപാടാത്തതിനെ തുടര്‍ന്ന് ബഹളം വെച്ചവര്‍ സ്റ്റേജിലെ കര്‍ട്ടന്‍ വലിച്ചു കീറി. ശനിയാഴ്ച രാത്രിയിലാണ് സംഭവം നടന്നത്. ഉത്സവം അലങ്കോലപ്പെടുത്താന്‍ ശ്രമിച്ചെന്ന് ആരോപിച്ച്‌ ക്ഷേത്ര ഉപദേശക സമിതി തിരുവല്ല പോലീസില്‍ പരാതി നല്‍കി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക