തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ അനുവദിക്കാനൊരുങ്ങി സര്‍ക്കാര്‍. ചൊവ്വാഴ്ച ചേരുന്ന അവലോകന യോഗത്തില്‍ കൂടുതല്‍ ഇളവുകള്‍ നല്‍കുന്ന കാര്യത്തില്‍ തീരുമാനമുണ്ടാകും. ഹോട്ടലില്‍ ഇരുന്ന് ഭക്ഷണം കഴിക്കാന്‍ അനുമതി നല്‍കുന്നത് അടക്കമുള്ള ഇളവുകള്‍ക്കാണ് സാധ്യത.

സംസ്ഥാനത്തെ സര്‍ക്കാര്‍ ഓഫീസുകള്‍ ശനിയാഴ്ചയും തുറന്നു പ്രവര്‍ത്തിക്കാന്‍ തീരുമാനമുണ്ടാകും. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് പഞ്ചിങ് തിരിച്ചു വരികയാണ്. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് കാര്‍ഡ് വഴിയുള്ള പഞ്ചിങ് നിര്‍ബന്ധമാക്കും. കൊവിഡ് വ്യാപനം കണക്കില്‍ എടുത്തായിരുന്നു പഞ്ചിങ് ഒഴിവാക്കിയത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

സംസ്ഥാനത്ത് കോവിഡ് വ്യാപനം കുറയുന്ന പശ്ചാത്തലത്തിലാണ് ഇളവുകള്‍ വരുന്നത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും സംസ്ഥാനത്ത് കുറയുന്നുണ്ട്. അടുത്ത മാസം മുതല്‍ സംസ്ഥാനത്ത് കോളജുകള്‍ തുറന്നു പ്രവര്‍ത്തിക്കാൻ നേരത്തെ തീരുമാനമായിരുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക