രാജ്യത്തെ പൊതുമേഖലാ ബാങ്കുകളുടെ പ്രകടനം വിലയിരുത്തി ധനമന്ത്രി നിര്‍മലാ സീതാരാമന്‍. യു.എസിലെയും യൂറോപിലെയും ചില അന്താരാഷ്ട്ര ബാങ്കുകള്‍ക്കുണ്ടായ തകര്‍ച്ചയുടെ പശ്ചാത്തലത്തിലാണ് അവലോകന യോഗം ചേര്‍ന്നത്. ശനിയാഴ്ചയായിരുന്നു മന്ത്രിയും ബാങ്ക് മേധാവികളുമായുള്ള കൂടിക്കാഴ്ച.

പലിശ നിരക്കില്‍ ബാങ്കുകള്‍ പുലര്‍ത്തേണ്ട ജാഗ്രതയെക്കുറിച്ച്‌ മന്ത്രി വ്യക്തമാക്കി. ഏതെങ്കിലും ഘട്ടത്തിലുള്ള പ്രതികൂല സാഹചര്യങ്ങള്‍ തിരിച്ചറിയുന്നതിന് കൃത്യമായ പരിശോധന നടത്തണം. ഇത്തരം സാഹചര്യങ്ങള്‍ കണക്കിലെടുത്തുകൊണ്ട് കൃത്യമായ ക്രൈസിസ് മാനേജ്മെന്റും ആശയവിനിമയവും ഉറപ്പ് വരുത്തണമെന്നും അവര്‍ ഓര്‍മിപ്പിച്ചു. ഭരണ സമ്ബ്രദായങ്ങള്‍ മികച്ച രീതിയില്‍ തുടരുന്നുണ്ടെന്നും രാജ്യത്തെ റെഗുലേറ്ററി മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടെന്നും ബാങ്ക് മേധാവികള്‍ മന്ത്രിയെ അറിയിച്ചു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കൂടാതെ ആഗോള ബാങ്കിങ് മേഖലയിലുണ്ടാകുന്ന സംഭവവികാസങ്ങളെക്കുറിച്ച്‌ തങ്ങള്‍ ജാഗരൂകരാണ്. ഇത്തരം സമ്ബത്തിക ആഘാതങ്ങളുണ്ടാകാതെ നോക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കുന്നുണ്ടെന്നും അവര്‍ വ്യക്തമാക്കി. ബാങ്കുകള്‍ക്ക് നിക്ഷേപങ്ങള്‍ ആകര്‍ഷിക്കാനാകണം. ബജറ്റ് പ്രഖ്യാപനമായ മഹിളാ സമ്മാന്‍ ബചത് പത്ര പ്രോത്സാഹിപ്പിക്കണമെന്നും നിര്‍മല സീതാരാമന്‍ കൂട്ടിച്ചേര്‍ത്തു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക