പ്രമുഖ ഇന്ത്യൻ വ്യവസായിയും അദാനി ഗ്രൂപ്പ് ചെയര്‍മാനുമായ ഗൗതം അദാനിയെയും ഭാര്യ പ്രീതി അദാനിയെയും കണ്ട് നടനും ബി ജെ പി ദേശീയ കൗണ്‍സില്‍ അംഗവുമായ കൃഷ്ണകുമാര്‍. അദാനിയെയും ഭാര്യയെയും കാണാനും ഉച്ചഭക്ഷണം കഴിക്കാനും അവസരം ലഭിച്ചത് ഭാഗ്യമായി കാണുന്നുവെന്ന് കൃഷ്ണകുമാറിന്റെ ഭാര്യ സിന്ധു കൃഷ്ണ ഇൻസ്റ്റാഗ്രാം പേജില്‍ കുറിച്ചു. ഒപ്പം അവ‌ര്‍ക്കൊപ്പമുള്ള ചിത്രങ്ങളും പങ്കുവച്ചിട്ടുണ്ട്.

അഹമ്മദാബാദ് തങ്ങള്‍ക്ക് സന്തോഷകരമായ ഓര്‍മ്മകള്‍ സമ്മാനിച്ചതായും സിന്ധു പറഞ്ഞു. അഞ്ച് ചിത്രങ്ങളാണ് സിന്ധു കൃഷ്ണ പങ്കുവച്ചിരിക്കുന്നത്. പ്രീതി അദാനിയ്ക്ക് സമ്മാനങ്ങള്‍ നല്‍കുന്ന ചിത്രങ്ങളും ഇതില്‍ ഉള്‍പ്പെടുന്നു. കൂടിക്കാഴ്ച ബിസിനസ് സംബന്ധമായതാണോ അല്ലെങ്കില്‍ വ്യക്തിപരമാണോ എന്ന് വ്യക്തമല്ല. കൂടിക്കാഴ്ചയുടെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

അടുത്തിടെ കൃഷ്ണകുമാര്‍ ബി ജെ പി വിടുമെന്ന് അഭ്യൂഹങ്ങള്‍ ഉയര്‍ന്നിരുന്നു. ബി ജെ പി ദേശീയ അദ്ധ്യക്ഷൻ ജെ പി നദ്ദ പങ്കെടുത്ത പരിപാടിയില്‍ അവഗണിക്കപ്പെട്ടതിലുള്ള അതൃപ്തിയാണ് കാരണമായി പ്രചരിച്ചിരുന്നത്. എന്നാല്‍ ഇതിനെതിരെ നിലപാട് വ്യക്തമാക്കി കൃഷ്ണകുമാര്‍ തന്നെ രംഗത്തെത്തിയിരുന്നു. പാര്‍ട്ടിയുടെ ദേശീയ കൗണ്‍സില്‍ അംഗമെന്ന നിലയില്‍ കേന്ദ്രനേതൃത്വത്തെ നിലപാട് അറിയിച്ചിട്ടുണ്ടെന്നാണ് കൃഷ്ണകുമാര്‍ അന്ന് ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക