സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്ന വീഡിയോകളില്‍ കൂടുതലും പാമ്ബുകളുമായി ബന്ധപ്പെട്ടതാണ്. അതില്‍ മൂര്‍ഖനും രാജവെമ്ബാലയും മറ്റ് പാമ്ബുകളുമൊക്കെ വരും. അതില്‍ ചിലപ്പോള്‍ പലയിടങ്ങളില്‍ ഒളിഞ്ഞിരിക്കുന്ന പാമ്ബുകളെയായിരിക്കും കാണുക. അതായത് ഷൂവില്‍ സ്കൂട്ടിയില്‍ അല്ലെങ്കില്‍ വീടിനകത്ത് അങ്ങനെ നിരവധി വീഡിയോകള്‍ നമുക്ക് കാണാന്‍ കഴിയും. എന്നാല്‍ ഇത്തവണ ഒന്നുകൂടി വ്യത്യസ്തമായ വീഡിയോയാണ് പുറത്തുവന്നിരിക്കുന്നത്.

ഇത്തവണ വൈറലാകുന്ന വീഡിയോയില്‍ നിങ്ങള്‍ക്ക് കാണാന്‍ കഴിയുന്നത് ഒന്നല്ല.. രണ്ട് മൂര്‍ഖന്മാരെയാണ്. രണ്ടുപേരും പത്തിവിടര്‍ത്തി ഒരു സൈക്കിളില്‍ ഇരിക്കുകയാണ്. അതാണ് ഈ വീഡിയോയുടെ പ്രത്യേകത. മൂര്‍ഖന്മാര്‍ എന്ത് കാര്യമായിട്ടാണ് സൈക്കിളില്‍ കയറി ഇരുന്നിട്ട് തലപൊക്കി നാലുവശത്തും നോക്കുന്നതെന്ന് നിങ്ങള്‍ക്ക് വീഡിയോയില്‍ കാണാന്‍ കഴിയും. രണ്ടിന്റേയും ഒരുമിച്ചുള്ള ഇരുത്തം കണ്ടിട്ട് ഇത് നാഗ്-നാഗിനിയുടെ ജോഡിയാണെന്നാണ് തോന്നുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

വീഡിയോയില്‍ കാണുന്ന ഈ ഭയാനകമായ ദൃശ്യം കണ്ടാല്‍ ശരിക്കും ഞെട്ടിപ്പോകും. ഈ വീഡിയോ _goga_ni_daya_ എന്ന ഇന്‍സ്റ്റാഗ്രാം പേജിലൂടെയാണ് പങ്കുവെച്ചിരിക്കുന്നത്. വീഡിയോയ്ക്ക് ഇതുവരെ പതിനാറായിരത്തിലധികം ലൈക്കുകളാണ് ലഭിച്ചിരിക്കുന്നത്. അതുപോലെ 385 k വ്യൂസും നിരവധി കമന്റുകളും വീഡിയോയ്ക്ക് ലഭിച്ചിട്ടുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക