വീട് കേന്ദ്രീകരിച്ച്‌ വ്യാജ മദ്യം നിര്‍മ്മിച്ച്‌ വില്‍പ്പന. ആലപ്പുഴ ഹരിപ്പാട് നിന്നാണ് വൻ തോതില്‍ വ്യാജ മദ്യം പിടികൂടിയത്. സംഭവത്തില്‍ ഒരാള്‍ എക്‌സൈസിന്റെ പിടിയിലായി. ഇയാളുടെ വീട്ടില്‍ നിന്നും അര ലിറ്ററിന്റെ ആയിരം കുപ്പി വ്യാജ മദ്യമാണ് അന്വേഷണ സംഘം പിടികൂടിയത്.

പ്രതിയുടെ വീട്ടില്‍ തന്നെയാണ് മദ്യം നിര്‍മ്മിച്ചത്.ഇയാളുടെ വീട്ടില്‍ ഒരു ബോട്ട്‌ലിംഗ് യൂണിറ്റടക്കം സജ്ജീകരിച്ചിരുന്നു. കൂടാതെ കുപ്പിയില്‍ പതിപ്പിക്കാനായി വ്യാജ ലേബലുകള്‍, സ്റ്റിക്കറുകള്‍, കമീഷണറുടെ ഒപ്പുള്ള ഹോളോഗ്രാം മുദ്രകള്‍ എന്നിവയും എക്‌സൈസ് പിടികൂടി. ആലപ്പുഴ എക്‌സൈസ് കമ്മീഷണറുടെ ഒപ്പുള്ള വ്യാജ മുദ്രകളും ലേബലുകളുമാണ് പ്രതി നിര്‍മ്മിച്ചിരുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക