പാമ്ബുകള്‍ പാമ്ബിനെ തന്നെ ഭക്ഷിക്കാറുണ്ട്. അങ്ങനെ എല്ലാ പാമ്ബുകള്‍ അല്ല, പാമ്ബ് ഇനത്തില്‍ രാജാവെന്ന് വിശേഷിപ്പിക്കുന്ന രാജവെമ്ബാലയാണ് സ്വന്തം വംശത്തിലുള്ള ജീവികളെ പോലും ഭക്ഷിക്കാറുള്ളത്. തന്നെക്കാളും വലുപ്പമുള്ള പെരുമ്ബാമ്ബിനെ വരെ രാജവെമ്ബാല ഭക്ഷിക്കാറുണ്ട്. എന്നാല്‍ പാമ്ബ് സ്വയം ഭക്ഷ്യമാകാറുണ്ടോ? അതായത് സ്വന്തം ശരീരം ഭക്ഷിക്കുമോ എന്ന്? അതിപ്പോള്‍ സംശയം ആയിരിക്കും. ആ സംശയം ഒന്നും കൂടി വലുതാക്കുന്ന തലത്തില്‍ ഒരു വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ഇടം പിടിക്കുന്നത്. സ്വയം ഭക്ഷണമാകാന്‍ ശ്രമിക്കുന്ന ഒരു പാമ്ബ്.

സ്വന്തം വാലില്‍ കടിക്കുന്ന പെരുമ്ബിന്റേതാണ് വീഡിയോ. പാമ്ബ് ആദ്യം സ്വന്തം വാലില്‍ കടിക്കുകയും പിന്നീട് സ്വന്തം ശരീരത്തിലെ മറ്റൊരു ഭാഗത്തും കടിക്കാന്‍ ശ്രമിക്കുന്നത് വീഡിയോ കാണാന്‍ സാധിക്കുന്നതാണ്. ഒരു വാഹനത്തിന്റെ ഇടയില്‍ നില്‍ക്കുകയാണ്. തുടര്‍ന്ന് സ്വന്തം ആക്രമണത്തില്‍ പാമ്ബ് നിലത്ത് പതിക്കുന്നത് വീഡിയോയില്‍ കാണാന്‍ സാധിക്കുന്നതാണ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

സത്യത്തില്‍ മറ്റേതോ ഇരയാണെന്ന് തെറ്റിധരിച്ചാണോ പെരുമ്ബാമ്ബ് സ്വന്തം വാലില്‍ കടിക്കുന്നത് എന്ന് വ്യക്തമല്ല. ചിലപ്പോൾ സ്വന്തം ശരീരം അനങ്ങുന്നത് മറ്റേതോ ജീവിയാണെന്ന് പാമ്ബ് തെറ്റായി മനസ്സിലാക്കി കാണും. സാധാരണ പെരുമ്ബാമ്ബുകള്‍ പാമ്ബുകളെ ഭക്ഷിക്കാര്‍ ഇല്ല. മറ്റ് ജീവികളെ ഞെരുക്കി കൊന്നാണ് പെരുമ്ബാമ്ബ് ഭക്ഷിക്കാറുള്ളത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക