ആറ്റുകാലമ്മയ്ക്ക് ആദ്യമായി പൊങ്കാലയിടാനെത്തി നടി സ്വാസിക. സെക്രട്ടേറിയറ്റിന് മുമ്ബിലാണ് നടി പൊങ്കാലയിട്ടത്. പൊങ്കാലയിടാന്‍ ഒരുപാട് വൈകിയെന്നും വരുന്ന വര്‍ഷങ്ങളില്‍ നന്നായി പൊങ്കാലയിടണമെന്നാണ് ആഗ്രഹമെന്നും നടി പറഞ്ഞു.

‘പലപ്പോഴും ഷൂട്ടിങിലോ മറ്റു തിരക്കുകളിലോ ആയിരിക്കും. അതുകൊണ്ട് തന്നെ നോമ്ബെടുക്കാനോ പൊങ്കാലയിടാനോ ഒന്നും കഴിയാറില്ല. എന്നാല്‍ ഇപ്രാവശ്യം മൂന്നു നാലു ദിവസമായി ഇതിന്റെ തിരക്കിലായിരുന്നു. ഇന്നലെ ആറ്റുകാല്‍ ക്ഷേത്രത്തില്‍ പോയി പ്രാര്‍ഥിച്ചു. എല്ലാവരും വളരെ സന്തോഷത്തോടു കൂടിയാണ് പൊങ്കാല ആഘോഷിക്കുന്നത്. വരും വര്‍ഷങ്ങളില്‍ ഇതിലും നന്നായി പൊങ്കാലയിടണമെന്നാണ് ആഗ്രഹം’- സ്വാസിക പറഞ്ഞു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

പതിവുപോലെ പൊങ്കാലയര്‍പ്പിക്കാന്‍ സിനിമാ- ടെലിവിഷന്‍ മേഖലയില്‍ നിന്നുള്ള നിരവധി താരങ്ങള്‍ ആറ്റുകാല്‍ ക്ഷേത്ര പരിസരത്ത് എത്തിയിരുന്നു. ക്ഷേത്രത്തോട് ചേര്‍ന്നുള്ള സ്വകാര്യ ഹോട്ടലിന് മുമ്ബിലാണ് ചിപ്പിയും സീമ ജി നായരും ജലജയും പൊങ്കാലയിട്ടത്.മുന്‍ വര്‍ഷങ്ങളില്‍ പൊങ്കാലയിട്ട അതേ സ്ഥലത്തായിരുന്നു ഇക്കുറിയും സിനിമ സീരിയല്‍ താരങ്ങളുടെ പൊങ്കാല. സകല പ്രൗഢിയോടും കൂടി ഇക്കുറി പൊങ്കാല അര്‍പ്പിക്കാന്‍ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് താരങ്ങള്‍. വളരെയധികം സന്തോഷമുണ്ടെന്ന് ചിപ്പി പ്രതികരിച്ചു. സിനിമ – സീരിയല്‍ താരങ്ങളായ സീമ ജി നായര്‍, രമ്യ, ജലജ, ഉഷ തുടങ്ങി നിരവധിപേര്‍ ക്ഷേത്ര പരിസരത്തോട് ചേര്‍ന്നുള്ള സ്ഥലത്ത് പൊങ്കാലയിട്ടു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക