ജെന്‍റര്‍ ന്യൂട്രാലിറ്റിക്ക് വേണ്ടി വാദിക്കുന്ന സി.പി.എം നേതാക്കളുടെ പൊയ്മുഖം പുറത്ത്. മുഖ്യമന്ത്രിക്കു നേരെയുള്ള കരിങ്കൊടി പ്രതിഷേധത്തെ വിമര്‍ശിക്കുന്നതിനിടെ പെണ്‍കുട്ടികളുടെ വസ്ത്രധാരണത്തെ വിമര്‍ശിച്ച എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന് വിമര്‍ശനം. പ്രതിപക്ഷ നേതാവ് വി ഡി സതീശന് മുന്നറിയിപ്പ് നല്‍കുന്നതിനിടെയാണ്, ജയരാജന്‍ പെണ്‍കുട്ടികള്‍ പുരുഷന്മാരെ പോലെ വസ്ത്രം ധരിക്കുന്നുവെന്നും അവരെ പോലെ മുടി വെട്ടി നടക്കുന്നുവെന്നും പറഞ്ഞത്. നല്ല ഷര്‍ട്ടും പാന്റും ഒക്കെ ഇട്ട് പെണ്‍കുട്ടികളെ ആണ്‍കുട്ടികളാണെന്ന് ധരിപ്പിച്ചാണ് സമരം ചെയ്യുന്നതെന്നാണ് ഇ.പി ജയരാജന്റെ ആരോപണം.

‘പെണ്‍കുട്ടികളിങ്ങനെ ആണ്‍കുട്ടികളെ പോലെ മുടിയൊക്കെ വെട്ടി പാന്‍റും ഷര്‍ട്ടും ഇട്ട് സമരത്തിനിറങ്ങി ഈ നാടിന്‍റെ അന്തരീക്ഷത്തെ വികൃതമാക്കരുത്. എന്തിനാണ് കരിങ്കൊടിയുമായി നടക്കുന്നത്. ഇത്തരത്തിലുള്ള സമരത്തിന് ഇറങ്ങി നാടിന്റെ സമാധാന അന്തരീക്ഷത്തെ ഇല്ലാതാക്കരുത്. സ്ഥിതി മോശമാകും. പ്രതിപക്ഷ നേതാവിനും നാട്ടില്‍ ഇറങ്ങി നടക്കാന്‍ പറ്റാത്ത സാഹചര്യമുണ്ടാകും’, ഇ.പി ജയരാജന്‍ പറഞ്ഞു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

മുഖ്യമന്ത്രിയുടെ കുടുംബത്തെ കുറിച്ച്‌ ഇ.പി പ്രശംസിച്ച്‌ സംസാരിച്ചതില്‍ പ്രതിപക്ഷ നേതാവിന്റെ പരാമര്‍ശത്തിനും ഇപി മറുപടി നല്‍കി. ഇത്തരത്തിലുള്ള പ്രതിഷേധം തുടര്‍ന്നാല്‍ പ്രതിപക്ഷ നേതാവിനും പുറത്തിറങ്ങാന്‍ കഴിയില്ല. കരിങ്കൊടിക്കാരെ പ്രോത്സാഹിപ്പിച്ചാല്‍ പ്രതിപക്ഷ നേതാവിനും വീട്ടില്‍ ഇരിക്കേണ്ടിവരുമെന്നും ഇ പി ജയരാജന്‍ പറഞ്ഞു. പ്രതിപക്ഷ നേതാവിന് ഒരു ഐശ്വര്യക്കേടുണ്ട്. അതാണ് അദ്ദേഹം പ്രകടിപ്പിച്ചതെന്നായിരുന്നു ഇപിയുടെ മറുപടി. പിണറായിയുടെ കുടുംബം നാടിന്‍റെ ഐശ്വര്യമാണെനനും ആ പിണറായിയെ എതിര്‍ത്താല്‍ ജനങ്ങള്‍ നോക്കി നില്‍ക്കില്ലെന്നുമായിരുന്നു സിപിഎം ജാഥാ സ്വീകരണവേദിയില്‍ ഇ പി ജയരാജന്‍ പറഞ്ഞത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക