മലപ്പുറത്ത് അമ്മയും മകളും മുങ്ങിമരിച്ചു. മൈലപ്പുറം സ്വദേശിയായ ഫാത്തിമ ഫായിസ( 30), മകള്‍ ഫിദ ഫാത്തിമ (7) എന്നിവരാണ് മരിച്ചത്. മലപ്പുറം നൂറടിക്കടവ് വിഐപി കോളനിക്കടവില്‍ ഉച്ചക്ക് 11.30 ഓടെയാണ് അപകടമുണ്ടായത്. കുളിക്കാനെത്തിയ ഇരുവരും മുങ്ങിമരിക്കുകയായിരുന്നു.

ഫായിസയും ഫിദയും അയല്‍വാസികളോടൊപ്പമാണ് കുളിക്കാനെത്തിയത്. അതിനിടയില്‍ ഫിദ ഒഴുക്കില്‍പ്പെടുകയായിരുന്നു. ഇത് കണ്ട ഫാത്തിമ മകളെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ഒഴുക്കില്‍പ്പെട്ടത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

നാട്ടുകാര്‍ ഇരുവരെയും മുങ്ങിയെടുത്ത് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹങ്ങള്‍ മലപ്പുറം താലൂക്ക് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക