EducationKeralaNews

എസ്.എസ്.എല്‍.സി പരീക്ഷയിലെ റെക്കോഡ് വിജയശതമാനം; ഹയര്‍ സെക്കണ്ടറി പ്രവേശനം കടുപ്പമേറും

എസ്.എസ്.എല്‍.സി വിജയശതമാനം ഉയര്‍ന്നതോടെ ഇനി ഹയര്‍ സെക്കണ്ടറി പ്രവേശനം കടുപ്പമേറും. കേരള സിലബസില്‍ മാത്രം ഒരു ലക്ഷത്തിലധികം പേരാണ് എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയത്. സി.ബി.എസ്.ഇ വിജയശതമാനം കൂടി വര്‍ധിച്ചാല്‍ സീറ്റൊരുക്കുന്നതില്‍ വിദ്യാഭ്യാസവകുപ്പും കുഴയും.

ad 1

കഴിഞ്ഞ വര്‍ഷം 41,906 പേര്‍ക്ക് മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് ലഭിച്ചെങ്കില്‍ ഇത്തവണ 79,412 പേര്‍ വര്‍ധിച്ച്‌ 1, 21,318 പേര്‍ക്കാണ് പത്ത് എ പ്ലസ്. ഇനി സി.ബി.എസ്.ഇ വിജയിച്ച്‌ വരുന്നവരും കൂടി ചേരുമ്ബോള്‍ എണ്ണം വര്‍ധിക്കും. ഇവരില്‍ ഭൂരിപക്ഷം പേരും പ്രവേശനത്തിന് മുന്‍ഗണന നല്‍കുക ശാസ്ത്ര വിഷയങ്ങള്‍ക്കും ഇഷ്ടപ്പെട്ട സ്കൂളുകള്‍ക്കുമാകും.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ad 2

മറ്റ് വിഷങ്ങള്‍ക്കും കാര്യമായ ആവശ്യക്കാരുണ്ടാവും.

ad 3

എല്ലാ കുട്ടികള്‍ക്കും പഠിക്കാന്‍ അവസരമുണ്ടാകുമെന്നാണ് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി വ്യക്തമാക്കിയത്. മലബാറില്‍ ഇത്തവണ സീറ്റുകള്‍ ഗണ്യമായി വര്‍ധിപ്പിക്കുന്നതിന് സര്‍ക്കാര്‍ നടപടി വേഗത്തിലാക്കേണ്ടി വരും. തെക്കന്‍ കേരളത്തില്‍ നേരിയ വര്‍ധനവ് മാത്രം മതിയെന്നത് ആശ്വാസമാണ്.

ad 5
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
ad 4
-->

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button