ന്യൂഡൽഹി: മുൻ ധനമന്ത്രി കെ.എം. മാണി ബജറ്റ് അവതരിപ്പിച്ചപ്പോൾ നിയമസഭയിലുണ്ടായ അക്രമ സംഭവങ്ങൾ സംബന്ധിച്ച കേസ് സുപ്രീംകോടതി പരിഗണിക്കുന്നു. സഭയിൽ പ്രതിഷേധിച്ചത് കെ.എം.മാണിക്കെതിരെയാണെന്ന നിലപാട് മാറ്റിയ സർക്കാർ, പ്രതിഷേധം അന്നത്തെ സർക്കാരിനെതിരെയായിരുന്നുവെന്ന് നിലപാടെടുത്തു.

എന്നാൽ, വാദിക്കേണ്ടത് പ്രതികൾക്കായല്ലെന്നും എംഎൽഎമാർ പൊതുമുതൽ നശിപ്പിക്കുന്നത് പൊതുതാൽപര്യത്തിന് നിരക്കുന്നതോണോയെന്നും കോടതി സർക്കാർ അഭിഭാഷകനോട് ആരാഞ്ഞു. എംഎൽഎ സഭയ്ക്കകത്ത് തോക്കുപയോഗിച്ചാൽ നടപടിയേടുക്കേണ്ടതു നിയമസഭയാണോയെന്നും കോടതി ചോദിച്ചു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

സംഭവത്തെ പരിഹസിച്ച ജസ്റ്റിസ് ചന്ദ്രചൂഡ്, കോടതിയിലും രൂക്ഷമായ വാദപ്രതിവാദങ്ങൾ നടക്കാറുണ്ടെന്നും ഇവിടെയാരും ഒന്നും അടിച്ചുതകർക്കാറില്ലെന്നും പറഞ്ഞു. മന്ത്രി വി.ശിവന്‍കുട്ടി ഉള്‍പ്പെടെയുള്ള പ്രതികള്‍ വിചാരണ നേരിടണമെന്ന് കോടതി നേരത്തെ വാക്കാല്‍ വ്യക്തമാക്കിയിരുന്നു. കേസിൽ വാദം തുടരുകയാണ്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക