പമ്ബില്‍ നിന്നും പെട്രോളോ ഡീസലോ അടിക്കുന്ന സമയത്ത് 0.00 എന്ന റീഡിങ് ശ്രദ്ധിക്കണമെന്ന് നമുക്കെല്ലാവര്‍ക്കും അറിയാമല്ലോ. എന്നാല്‍ അതുമാത്രം ശ്രദ്ധിച്ചാല്‍ പോരാ. ഇപ്പോള്‍ തട്ടിപ്പ് പലതരത്തിലാണ്. ഇത് നിങ്ങളുടെ പണം നഷ്ടപ്പെടുത്തുക മാത്രമല്ല വാഹനത്തിന്റെ എന്‍ജിനെയും ബാധിക്കുന്നു.

പെട്രോളിന്റെയും ഡീസലിന്റെയും ഗുണനിലവാരത്തിലാണ് ഇപ്പോള്‍ കൃത്രിമം നടക്കുന്നത്. പമ്ബിലുള്ള മെഷീനില്‍ ഇന്ധനത്തെ സംബന്ധിച്ചിട്ടുള്ള എല്ലാ വിവരങ്ങളും ലഭ്യമാണ്. ഇതില്‍ ഇന്ധനം എത്ര നിറച്ചു എന്നതുമാത്രമല്ല അതിന്റെ പരിശുദ്ധിയെയും വ്യക്തമാക്കുന്നുണ്ട്. ഈ കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ നിങ്ങള്‍ക്ക് പണം ലഭിക്കാന്‍ സാധിക്കും.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

മെഷീനിന്റെ സ്‌ക്രീനില്‍ തുകയ്ക്കും അളവിനും ശേഷമുള്ള മൂന്നാമത്തെ കോളത്തിലാണ് ഗുണനിലവാരത്തിന്റെ അളവ് കാണിക്കുന്നത്. പെട്രോളിന്റെ സാന്ദ്രത 730770 കിലോ ഗ്രാമും ഡീസലിന്റേത് 820860 കിലോ ഗ്രാമും ആണ്. ഇത് വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. ഇത് നിര്‍ദിഷ്ട പരിധിയേക്കാള്‍ കുറവാണെങ്കില്‍ മായം ചേര്‍ത്തിട്ടുണ്ടെന്ന് മനസിലാക്കാം. സാന്ദ്രത നിശ്ചിത അളവില്‍ കൂടുതലാണെങ്കിലും മായം കലര്‍ത്തിയിട്ടുണ്ടെന്ന് അറിഞ്ഞിരിക്കുക. സാന്ദ്രതയിലുണ്ടാകുന്ന വ്യത്യാസം എന്‍ജിനിലെ തകരാറുകള്‍ക്ക് കാരണമാകുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക