കൊടും ചൂടിൽ ചുട്ടുപൊള്ളി കോട്ടയം. ചൂട് കൂടിയതോടെ കാർഷിക വിളകളും വാടിത്തുടങ്ങി. 36 ഡിഗ്രിയാണ് ഇന്നലത്തെ ശരാശരി ചൂട്. അടുത്ത ദിവസങ്ങളിൽ ഇത് 37 ഡിഗ്രിയാകുമെന്നാണു കാലാവസ്ഥ വകുപ്പ് പറയുന്നത്.

കൃഷികളിൽ വാഴ, ജാതി, കപ്പ എന്നിവയെയാണ് ചൂട് കാര്യമായി ബാധിച്ചത്. വെള്ളം നനയ്ക്കാൻ സൗകര്യമില്ലാത്ത കൃഷിയിടങ്ങളെയാണു ചൂട് ബാധിച്ചത്. പാട്ടത്തിനു സ്ഥലം എടുത്തു വാഴക്കൃഷി നടത്തുന്ന കർഷകരും വലിയ പ്രതിസന്ധിയിലാണ്. ചൂട് കാരണം വാഴ ഒടിഞ്ഞു പോകുന്നുണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

വിളവ് എത്തുന്നതിന് മുൻപാണ് വാഴ ഒടിഞ്ഞു പോകുന്നത്. മണ്ണിൽ ജലാംശം കുറഞ്ഞതിനാൽ കപ്പയുടെ ഇലകൾ പൊഴിഞ്ഞു പോകുന്നുണ്ട്. സർക്കാർ സംവിധാനങ്ങൾ ഒരുവിധത്തിലും തങ്ങൾക്ക് പ്രയോജനം നൽകുന്നില്ല എന്ന പരാതിയും ജില്ലയിലെ കർഷകർക്കുണ്ട്. അയൽ സംസ്ഥാനങ്ങൾ കൃഷിക്ക് ആവശ്യമായ വെള്ളം, വൈദ്യുതി എന്നിവ സൗജന്യമായി നൽകുന്നുണ്ടന്നും കേരളത്തിൽ വിള ഇൻഷുറൻസ് പദ്ധതികൾ പോലും ഫലം കാണുന്നില്ലെന്നും കർഷകൻ പറയുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക