കായംകുളം : സ്ത്രീധനത്തിന്റെ പേരിലുള്ള മര്‍ദ്ദനം സഹിക്കാനാകാതെ സി.പി.ഐ ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയുടെ ഭാര്യ പൊലീസ് സ്റ്റേഷനില്‍ അഭയം തേടി. സി.പി.ഐ കായംകുളം ചിറക്കടവം ലോക്കല്‍ സെക്രട്ടറി ചിറക്കടവം പുത്തന്‍വീട്ടില്‍ ഷമീര്‍ റോഷന്റെ ഭാര്യ ഇഹ്സാനയാണ് (24) കായംകുളം പൊലീസ് സ്റ്റേഷനില്‍ അഭയം തേടിയത്. യുവതിയെ പൊലീസ് കായംകുളം താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഷമീര്‍ റോഷനെതിരെ ഗാര്‍ഹിക പീഡനത്തിന് കേസെടുത്തു. ഇയാള്‍ ഒളിവിലാണ്. ഭര്‍ത്താവും ഭര്‍തൃവീട്ടുകാരും ചേര്‍ന്ന് ക്രൂരമായി മര്‍ദിച്ചെന്നാണ് ഇഹ്സാനയുടെ പരാതി. മൂന്നു വര്‍ഷം മുമ്ബായിരുന്നു ഷമീര്‍ റോഷനുമായി ഇഹ്സാനയുടെ വിവാഹം. വിവാഹശേഷം സ്ത്രീധനത്തിന്റെ പേരില്‍ ഭര്‍ത്താവ് റോഷന്‍ പതിവായി മര്‍ദിച്ചിരുന്നതായി പരാതിയില്‍ പറയുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കഴിഞ്ഞ ദിവസവും സ്ത്രീധനത്തെച്ചൊല്ലി വഴക്കുണ്ടായതിനെ തുടര്‍ന്ന് ക്രൂരമായി മര്‍ദ്ദിച്ചു. തുടര്‍ന്നാണ് പൊലീസ് സ്റ്റേഷനിലേക്ക് ഇഹ്സാന എത്തിയത്. ഇഹ്സാനയുടെ ശരീരത്തില്‍ ബെല്‍റ്റിന് അടിച്ച പാടുണ്ട്. ഭര്‍ത്താവും ഭര്‍തൃമാതാവും സഹോദരിയും ചേര്‍ന്നാണ് മര്‍ദിച്ചതെന്ന് ഇഹ്സാന പൊലീസില്‍ മൊഴി നല്‍കി.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക