അവിഹിത ബന്ധം ചോദ്യം ചെയ്ത ഭാര്യയുടെ മൂക്ക് മുറിച്ച ഭര്‍ത്താവ് അറസ്റ്റിൽ. ഉത്തര്‍പ്രദേശിലെ ലഖിംപൂര്‍ ഖേരി മിതൗലി പോലീസ് സ്റ്റേഷൻ പരിധിയിലെ ബൻസ്റ്റാലി ഗ്രാമത്തിലെ സീമ എന്ന യുവതിയ്‌ക്കാണ് പരിക്കേറ്റത്. സംഭവത്തില്‍ ഭര്‍ത്താവ് വിക്രം അറസ്റ്റിലായി.

ഗ്രാമത്തിലെ തന്നെ ഒരു സ്ത്രീയുമായി വിക്രമിന് ബന്ധമുള്ളതായി ബന്ധുക്കളില്‍ പലര്‍ക്കും അറിയാം. ഇതിന്റെ പേരില്‍ ഭാര്യയുമായി വിക്രം വഴക്കിടാറുണ്ടായിരുന്നു. സംഭവദിവസം രാത്രിയോടെ എത്തിയ വിക്രം മകളെ അകാരണമായി മര്‍ദിച്ചു . കരച്ചില്‍ കേട്ട് സീമ മകളെ രക്ഷിക്കാൻ വന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഇതില്‍ പ്രകോപിതനായ വിക്രം സീമയേയും മര്‍ദിക്കുകയും മൂക്ക് മുറിക്കുകയുമായിരുന്നു. സീമയെ നാട്ടുകാര്‍ ഉടൻ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. യുവതി അപകടനില തരണം ചെയ്തതായി ഡോക്ടര്‍മാര്‍ അറിയിച്ചു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക