ഭര്‍തൃവീട്ടില്‍ യുവതി ജീവനൊടുക്കിയതിന് പിന്നില്‍ സ്ത്രീധന പീഡനത്തെ തുടര്‍ന്നെന്ന് പരാതി. പാലക്കാട് ചാലിശ്ശേരി സ്വദേശി സെബീനയാണ് ഒരു മാസം മുമ്ബ് ഭര്‍തൃവീട്ടില്‍ ആത്മഹത്യ ചെയ്തത്. യുവതിയുടെ ബന്ധുക്കള്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് ഭര്‍ത്താവ് സൈനുലാബ്ദീനും കുടുംബവും ഒളിവിലാണ്.

2016 ഒക്ടോബറിലായിരുന്നു സെബീനയും സൈനുലാബ്ദീനും വിവാഹിതരായത്. വിവാഹ സമയത്ത് ഭര്‍ത്താവിന്റെ വീട്ടുകാര്‍ സ്ത്രീധനം ആവശ്യപ്പെട്ടിരുന്നില്ല. എന്നാല്‍, കുറച്ചു കാലം കഴിഞ്ഞതോടെ വീട്ടുകാരുടെ സ്വഭാവത്തില്‍ മാറ്റമുണ്ടാവുകയും യുവതിയെ ഉപദ്രവിക്കാനും തുടങ്ങി. നൂറ് പവനോളം സ്വര്‍ണം സ്ത്രീധനമായി പ്രതീക്ഷിച്ചിരുന്നെന്നും ഇവര്‍ യുവതിയോട് പറഞ്ഞിരുന്നതായി ബന്ധുക്കള്‍ പറയുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

സൈനുലാബ്ദീനും കുടുംബവും യുവതിയുടെ വീട്ടുകാരില്‍ നിന്ന് പലതവണ പണം വാങ്ങിയിരുന്നതായി യുവതിയുടെ ബന്ധുക്കള്‍ പറയുന്നു. സൈനുലാബ്ദീന്റെ മാതാപിതാക്കളും ജ്യേഷ്ഠനും ജ്യേഷ്ഠന്റെ ഭാര്യയുമടക്കം സെബീനയെ ഉപദ്രവിച്ചിരുന്നതായി കുടുംബം പരാതിയില്‍ പറയുന്നു. കേസ് എടുത്തതോടെ ഇവര്‍ ഒളിവിലാണ്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക