കണ്ണൂ‌ര്‍: സോഫ്‌റ്റ്‌വെയര്‍ എഞ്ചിനീയറായ യുവതിയെ ഭര്‍തൃവീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി. പിണറായി സ്വദേശിനിയായ മേഘ മനോഹരൻ (24) ആണ് മരിച്ചത്. ശനിയാഴ്‌ച അര്‍ദ്ധരാത്രിയില്‍ നാലാംമൈല്‍ അയ്യപ്പമഠത്തിന് സമീപം ഭര്‍തൃവീട്ടില്‍ തൂങ്ങിയ നിലയില്‍ കണ്ട മേഘയെ തലശ്ശേരി ജനറല്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.

കണ്ണൂരില്‍ ഒരു പിറന്നാളാഘോഷത്തില്‍ പങ്കെടുത്ത് മേഘ മടങ്ങിവന്നതിന് പിന്നാലെയാണ് സംഭവം. കതിരൂരില്‍ ഫിറ്റ്‌നസ് ട്രെയിനറായ സച്ചിന്റെ ഭാര്യയാണ് മേഘ.പടന്നക്കര വി.ഒ.പി മുക്കിന് സമീപം സൗപര്‍ണികയില്‍ ടി.മനോഹരന്റെയും രാജവല്ലിയുടെയും മകളാണ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഏപ്രില്‍ രണ്ടിനായിരുന്നു സച്ചിനുമായുള്ള വിവാഹം. ഭര്‍തൃവീട്ടിലെ പീഢനമാണ് മരണകാരണമെന്നും ശരീരത്തില്‍ മര്‍ദ്ദനമേറ്റ പാടുകളുണ്ടെന്നും ബന്ധുക്കള്‍ ആരോപിച്ചു. ഇക്കാര്യം ചൂണ്ടിക്കാട്ടി കതിരൂര്‍ പൊലീസില്‍ ഇവര്‍ പരാതി നല്‍കി. വിശദമായ അന്വേഷണമാണ് ബന്ധുക്കള്‍ ആവശ്യപ്പെട്ടത്. സംഭവത്തില്‍ കതിരൂ‌ര്‍ പൊലീസ് അന്വേഷണം നടത്തിവരികയാണ്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക