ജിഎസ്ടി അപ്പലേറ്റ് ട്രൈബ്യൂണല്‍ രൂപീകരണത്തിന് അംഗീകാരം നല്‍കുന്നത് മുതല്‍ ജിഎസ്ടി നഷ്ടപരിഹാരം നല്‍കുന്നത് വരെയുള്ള പ്രധാന പ്രഖ്യാപനങ്ങള്‍ കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ ശനിയാഴ്ച നടന്ന ജിഎസ്ടി കൗണ്‍സില്‍ യോഗത്തില്‍ നടത്തി. ജി എസ് ടി നഷ്ടപരിഹാര ഇനത്തില്‍ സംസ്ഥാനങ്ങള്‍ക്ക് നല്‍കാനുള്ള 16,982 കോടി രൂപ ഉടന്‍ അനുവദിക്കാന്‍ കൗണ്‍സില്‍ അനുമതി നല്‍കിയതായി ധനമന്ത്രി അറിയിച്ചു.

ജിഎസ്ടി കൗണ്‍സില്‍ യോഗത്തില്‍ ജിഎസ്ടി അപ്പലേറ്റ് ട്രിബ്യൂണല്‍ രൂപീകരണത്തിനും സര്‍ക്കാര്‍ അനുമതി നല്‍കി. തീര്‍പ്പാക്കാതെ കെട്ടിക്കിടക്കുന്ന കേസുകളുടെ എണ്ണം കുറയ്ക്കാന്‍ ഇത് സഹായിക്കും. യോഗത്തില്‍ ധനമന്ത്രി നിര്‍മല സീതാരാമന്‍ പ്രഖ്യാപിച്ച ജിഎസ്ടി നികുതി മാറ്റങ്ങള്‍ക്ക് ശേഷം വില കൂടുന്നതും കുറയുന്നതുമായ പ്രധാന ഇനങ്ങളെക്കുറിച്ച്‌ അറിയാം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഇവയ്ക്ക് വിലകുറയും

ദ്രാവക ശര്‍ക്കര
പെന്‍സില്‍ ഷാര്‍പ്പനര്‍
ഡാറ്റ ലോഗര്‍
കല്‍ക്കരി (മറ്റ് പദാര്‍ഥങ്ങള്‍ കലര്‍ന്ന കല്‍ക്കരി)
വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പ്രവേശന പരീക്ഷാ ഫീസ് (എന്‍ടിഎ നടത്തുന്നത്)
തിന (സര്‍ക്കാര്‍ തിനയ്ക്ക് സബ്സിഡിയും നികുതി ഇളവും പ്രഖ്യാപിക്കുമെന്ന് പ്രതീക്ഷിക്കുന്നു)

വില കൂടും

കോടതി സേവനം
പാന്‍ മസാല
ഗുട്ഖ
ചവയ്ക്കുന്ന പുകയില

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക