പതിമൂന്നുവയസുകാരനെ കഴുത്തില്‍ തോര്‍ത്തുമുണ്ട് കുരുക്കി കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. മടിക്കൈ നൂഞ്ഞി സ്വദേശിയായ ഓട്ടോറിക്ഷാ ഡ്രൈവര്‍ വിജേഷിനെ(32) ആണ് നീലേശ്വരം പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ക്കെതിരെ വധശ്രമത്തിന് പൊലീസ് കേസെടുത്തു.

രണ്ടുദിവസം മുമ്ബാണ് വിജേഷ് തന്റെ വീട്ടിനടുത്തുള്ള പതിമൂന്നുകാരനെ കഴുത്തില്‍ തോര്‍ത്ത് മുറുക്കി കൊലപ്പെടുത്താന്‍ ശ്രമിച്ചത്.വീട്ടില്‍ ആരുമില്ലാത്ത സമയത്ത് എത്തിയ വിജേഷ് സംസാരിച്ചുകൊണ്ടിരിക്കേ കുട്ടിയുടെ കഴുത്തില്‍ തോര്‍ത്തുമുണ്ടു ചുറ്റികൊലപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു. തുടര്‍ന്ന് മല്‍പ്പിടിത്തം നടന്നതോടെ കുട്ടി നിലവിളിച്ചു. ഇത് കേട്ട പരിസരവാസികള്‍ ഓടിയെത്തിയപ്പോള്‍ കണ്ടത് തൂങ്ങിമരിക്കാന്‍ ശ്രമിക്കുന്ന വിജേഷിനെയാണ്. കുരുക്ക് അഴിച്ചുമാറ്റി വിജേഷിനെ ഉടന്‍ ജില്ലാ ആശുപത്രിയില്‍ എത്തിച്ചു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

പിന്നീട് നാട്ടുകാരും ബന്ധുക്കളും കുട്ടിയുമായി സംസാരിച്ചപ്പോഴാണ് കൊലപാതകശ്രമം അറിയുന്നത്. നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്നു ചൈല്‍ഡ് ലൈന്‍ അധികൃതരും കുട്ടിയുടെ വീട്ടിലെത്തി. കാര്യങ്ങള്‍ ചോദിച്ച്‌ അറിഞ്ഞ ശേഷം ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ പൊലീസില്‍ പരാതി നല്‍കി. തുടര്‍ന്ന് ജില്ലാശുപത്രിയില്‍ എത്തിയ പൊലീസ് വിജേഷിനെ ഡിസ്ചാര്‍ജ് ചെയ്തതോടെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. പ്രതിയെ വ്യാഴാഴ്ച ഉച്ചയോടെ ഹോസ്ദുര്‍ഗ് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

കുട്ടിയുടെ മാതാവും വിജേഷും തമ്മില്‍ രഹസ്യബന്ധം ഉണ്ടായിരുന്നു. വീട്ടിലെ നിത്യ സന്ദര്‍ശകനായി മാറിയ യുവാവും മാതാവും തമ്മിലുള്ള അവിഹിതം പുറത്തുപറയുമെന്ന് പേടിച്ച്‌, കുട്ടിയെ കൊലപ്പെടുത്താന്‍ തീരുമാനിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. കുട്ടിയെ കൊലപ്പെടുത്താന്‍ ശ്രമിക്കുന്നതിനിടെ നാട്ടുകാര്‍ എത്തിയപ്പോള്‍ രക്ഷപ്പെടാന്‍ തൂങ്ങിമരണം അഭിനയിക്കുകയായിരുന്നു. കുട്ടിയെ കൊലപ്പെടുത്താനുള്ള ശ്രമം മാതാവിന്റെ അറിവോടെയാണോയെന്ന് അന്വേഷിച്ചുവരുന്നതായും പൊലീസ് പറഞ്ഞു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക