യുക്രെയ്നില്‍ റഷ്യന്‍ ആക്രമണം അതിരൂക്ഷമായി തുടരുന്നതിനിടെ അപ്രതീക്ഷിതമായി ബ്രിട്ടനിലെത്തി യുക്രെയ്ന്‍ പ്രസിഡന്റ് വൊളോദിമിര്‍ സെലന്‍സ്കി. ബുധനാഴ്ച ലണ്ടനിലെത്തിയ സെലന്‍സ്കി ബ്രിട്ടീഷ് പാര്‍ലമെന്റിനെ അഭിസംബോധന ചെയ്യുകയും ചെയ്തു.

റഷ്യക്കെതിരെ അതിശക്ത പോരാട്ടം തുടരുന്ന യുക്രെയ്ന്‍ സേനയുടെ ധൈര്യത്തിന് അഭിവാദ്യമര്‍പ്പിച്ചാണ് നിങ്ങളെ അഭിസംബോധന ചെയ്യുന്നതെന്ന് അദ്ദേഹം പറഞ്ഞു. യുദ്ധം ആരംഭിച്ച ആദ്യ ദിവസം മുതല്‍ യുക്രെയ്ന് സഹായവുമായെത്തിയ രാജ്യമാണ് ഇംഗ്ലണ്ടെന്നും നിങ്ങളുടെ ധൈര്യത്തിന് നന്ദി അറിയിക്കുന്നതായും അദ്ദേഹം പറഞ്ഞു. റഷ്യയുമായുള്ള യുദ്ധത്തില്‍ കൂടുതല്‍ ആയുധങ്ങള്‍ ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് സെലന്‍സ്കി ബ്രിട്ടനിലെത്തിയത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

900 വര്‍ഷം പഴക്കമുള്ള വെസ്റ്റ് മിനിസ്റ്റര്‍ ഹാളില്‍ അദ്ദേഹത്തിന്റെ പ്രസംഗം കേള്‍ക്കാന്‍ നൂറുകണക്കിന് ജനപ്രതിനിധികളും ജീവനക്കാരുമാണ് തടിച്ചുകൂടിയത്. വിമാനത്താവളത്തില്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനകാണ് സെലന്‍സ്കിയെ സ്വീകരിച്ചത്. ഡൗണിങ് സ്ട്രീറ്റിലെ പ്രധാനമന്ത്രിയുടെ വസതിയില്‍ ഇരു നേതാക്കളും കൂടിക്കാഴ്ച നടത്തി. ബക്കിങ്ഹാം കൊട്ടാരത്തിലെത്തി ചാള്‍സ് രാജാവിനെയും കണ്ടു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക