കോട്ടയം പാലാ ഭരണങ്ങാനത്ത് സ്ഥിതി ചെയ്യുന്ന വിശുദ്ധ അല്‍ഫോൻസാമ്മയുടെ കബറിടം സന്ദര്‍ശിച്ച്‌ നടി മോഹിനി. കഴിഞ്ഞ ദിവസമാണ് മോഹിനി അല്‍ഫോൻസാമ്മയുടെ കബറിടത്തില്‍ എത്തിയത്. അല്‍ഫോൻസാമ്മയുടെ കബറിടത്തില്‍ ഏറെനേരം ചെലവഴിച്ചിട്ടാണ് താരം മടങ്ങിയത്.

ഹിന്ദുമതവിശ്വാസിയായിരുന്ന മോഹിനി ക്രിസ്ത്യൻ മതം സ്വീകരിച്ച്‌ പേര് ക്രിസ്റ്റീന എന്നാക്കി മാറ്റിയിരുന്നു. നിരവധി ചിത്രങ്ങളിലൂടെ മലയാളികള്‍ക്ക് പ്രിയങ്കരിയായി തീര്‍ന്ന അഭിനേത്രിയാണ് മോഹിനി. മലയാളം കൂടാതെ തമിഴ്, തെലുങ്ക്, കന്നട, ഹിന്ദി എന്നീ നിരവധി ഭാഷകളില്‍ നടി വേഷമിട്ടുണ്ട്.നാടോടി, പരിണയം, പഞ്ചാബി ഹൗസ്, വേഷം തുടങ്ങിയ ചിത്രങ്ങളിലെ മോഹിനിയുടെ അഭിനയം ശ്രദ്ധേയമായിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക