സിപിഎമ്മിലെ തൊടാൻ ആവാത്ത നേതാവാണ് പിണറായി വിജയൻ. കേരള ചരിത്രത്തിൽ സിപിഎമ്മിന് തുടർഭരണം നേടിക്കൊടുത്ത ഏക മുഖ്യമന്ത്രി. ഒന്നര പതിറ്റാണ്ട് കാലം സെക്രട്ടറിയായി പാർട്ടിയെ വരുതിക്കു നിർത്തിയ നേതൃത്വം. പാർട്ടി സെക്രട്ടറി പദവി ഒഴിഞ്ഞപ്പോഴും കോടിയേരി ബാലകൃഷ്ണനിലൂടെ പിണറായി തന്റെ നിയന്ത്രണം നിലനിർത്തി. ഇപ്പോഴും സിപിഎമ്മിനുള്ളിൽ പിണറായിക്കെതിരെ ശബ്ദിക്കാൻ കെൽപ്പുള്ള നേതാക്കൾ ഇല്ല എന്ന് തന്നെ പറയാം. എന്നിരുന്നാലും പാർട്ടി പ്രവർത്തകർക്കിടയിലും നേതൃത്വത്തിനിടയിലും ശുദ്ധികലശവും, ആദർശ അടിത്തറയും പുനസ്ഥാപിക്കാനാണ് സൈദ്ധാന്തികനായ ഗോവിന്ദൻ മാസ്റ്റർ ലക്ഷ്യമിടുന്നത്. ഭരണത്തിനുമേൽ പാർട്ടിക്ക് നിയന്ത്രണം ഉണ്ടാവണമെന്നും അദ്ദേഹം ആഗ്രഹിക്കുന്നുണ്ട്.

എന്നാൽ കൊടിയേരി ബാലകൃഷ്ണന്റെ അപ്രതീക്ഷിത വിയോഗവും, തുടർന്ന് എംവി ഗോവിന്ദന്റെ പാർട്ടി സെക്രട്ടറി പദവിയിലേക്കുള്ള കടന്നുവരവും കാര്യങ്ങൾക്ക് ചെറിയ വ്യത്യാസം ഉണ്ടാക്കിയിട്ടുണ്ട്. രണ്ടാം പിണറായി സർക്കാരിനോട് ജനങ്ങൾക്കും വലിയ പ്രിയമില്ല. ബഡ്ജറ്റിലെ തീരുവ വർദ്ധനവും, സാമ്പത്തിക പ്രതിസന്ധിയും എല്ലാം സർക്കാരിനോടുള്ള അപ്രിയം കൂടാനുള്ള സാഹചര്യങ്ങൾ ആകുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഇതൊക്കെയാണെങ്കിലും കോൺഗ്രസിനുള്ളിലെ ചേരിപ്പോരും, നേതൃത്വത്തിലെ ഭിന്ന സ്വരങ്ങളും സംഘടനാ പരാജയങ്ങളും മൂന്നാമതൊരു അവസരം കൂടി സ്വപ്നം കാണാൻ സിപിഎമ്മിനെയും പ്രേരിപ്പിക്കുന്നുണ്ട്. എന്നാൽ പാർലമെന്റ് തിരഞ്ഞെടുപ്പിൽ വലിയ പ്രതീക്ഷകൾ ഒന്നും സിപിഎം വയ്ക്കുന്നുമില്ല. പക്ഷേ പിണറായി വിജയൻ എന്ന സിപിഎമ്മിലെ കരുത്തനായ നേതാവിന്റെ രാഷ്ട്രീയ നിലനിൽപ്പ് സിപിഎമ്മിന്റെയും ഇടതുമുന്നണിയുടെയും പാർലമെന്റ് തിരഞ്ഞെടുപ്പിലെ പ്രകടനത്തെ ആശ്രയിച്ചിരിക്കും എന്ന രീതിയിലാണ് ഇപ്പോഴത്തെ പോക്ക്.

സിപിഎം എന്ന കേഡർ പാർട്ടിയിൽ ഒരിക്കലും പ്രസ്ഥാനത്തേക്കാൾ വലുതല്ല ഒരിക്കലും വ്യക്തികൾ. എം വി രാഘവന്റെയും കെ ആർ ഗൗരിയമ്മയുടെയും, വിഎസ് അച്യുതാനന്ദന്റെയും ഏറ്റവും ആനുകാലികമായി പി ജയരാജന്റെയും കാര്യത്തിൽ ഇത് സിപിഎം തെളിയിച്ചിട്ടുള്ളതാണ്. കേരള സിപിഎമ്മിന്റെ ചരിത്രത്തിൽ ഇതിനുള്ള ഏക അപവാദം പിണറായിയാണ്. പക്ഷേ പാർലമെൻറ് തിരഞ്ഞെടുപ്പിൽ ഒരിക്കൽ കൂടി പിണറായി ഭരണത്തിൽ ഇരിക്കുമ്പോൾ ദയനീയ പരാജയം ഉണ്ടായാൽ ഇതിനു മാറ്റങ്ങൾ സംഭവിക്കും എന്ന സൂചനകളാണ് ഇപ്പോൾ പുറത്തുവരുന്നത്.

പാർലമെന്റിൽ പരാജയപ്പെട്ടാൽ തുടർഭരണം ഉറപ്പിക്കാൻ നേതൃമാറ്റം

പാർലമെന്റ് തിരഞ്ഞെടുപ്പിൽ പരാജയം ഉണ്ടായാൽ പോലും ഇന്ത്യയിൽ തങ്ങൾ ഭരിക്കുന്ന ഏക സംസ്ഥാനമായ കേരളം നിലനിർത്താൻ ഉള്ള വ്യഗ്രതയിലാണ് സിപിഎം. വേണ്ടിവന്നാൽ പിണറായി വിജയനെ പോലും അതിനുവേണ്ടി പാർട്ടി തള്ളും. അത്തരത്തിൽ ഒരു നേതൃമാറ്റം അനിവാര്യമായി വന്നാൽ കെ കെ ശൈലജ എന്ന മുൻ സർക്കാരിലെ ജനപ്രിയയായ ആരോഗ്യ മന്ത്രിയാവും മുഖ്യമന്ത്രി സ്ഥാനത്തേക്ക് എത്തുക. ശൈലജ ടീച്ചറുടെ വ്യക്തിത്വം മുതലെടുത്ത് അടുത്ത തിരഞ്ഞെടുപ്പിൽ പൊതുവികാരം തങ്ങൾക്ക് അനുകൂലമാക്കാം എന്ന് സിപിഎം കണക്കുകൂട്ടുന്നു എന്ന റിപ്പോർട്ടുകൾ ഉണ്ട്. പാർട്ടി സെക്രട്ടറിയായ എം വി ഗോവിന്ദൻ മാസ്റ്റർ തന്നെയാവും ഇത്തരം നീക്കങ്ങൾക്ക് ചുക്കാൻ പിടിക്കുക എന്ന സൂചനകളും പുറത്തുവരുന്നുണ്ട്.

മുഖ്യമന്ത്രി മാത്രമാവില്ല ഈ അവസരത്തിൽ തെറിക്കുക. തലമുറ മാറ്റം എന്ന പേരിൽ മന്ത്രിസഭയിൽ ഇടം നേടിയ ചില യുവ രക്തങ്ങൾ, മുഖ്യമന്ത്രിയുടെ മരുമകൻ ഉൾപ്പെടെയുള്ളവരും മന്ത്രിസഭയ്ക്ക് പുറത്തു പോകാനാണ് സാധ്യത. പാർട്ടിയുടെ പരമ്പരാഗത ആശയധാരയിലേക്ക് മടങ്ങി ഉദാരവൽക്കരണത്തേക്കാൾ തൊഴിലാളി വർഗ്ഗ ക്ഷേമവും, ജനക്ഷേമവും മുൻനിർത്തി മുന്നോട്ടുപോകാൻ ആവും സിപിഎം ഈ സാഹചര്യത്തിൽ ശ്രമിക്കുക. ഒരുപക്ഷേ വിഭാഗീയതയുടെ പുതുനാമ്പുകൾ പാർട്ടിക്കുള്ളിൽ വിരിയാനും ഇത് സാഹചര്യം ഒരുക്കും.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക