ബ്രിട്ടനില്‍ സിഗരറ്റ് നിരോധിക്കാന്‍ പ്രധാനമന്ത്രി ഋഷി സുനക് ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച്‌ ദി ഗാര്‍ഡിയന്‍ ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. വരും തലമുറയെ പുകവലിയില്‍ നിന്ന് മോചിപ്പിക്കാനാണ് നീക്കം എന്നാണ് റിപ്പോര്‍ട്ട്.

നേരത്തെ ന്യൂസിലാന്റില്‍ ഇത്തരത്തില്‍ സിഗരറ്റ് നിരോധിച്ചിരുന്നു. 2009 ജനുവരി 1-നോ അതിനു ശേഷമോ ജനിച്ചവര്‍ക്ക് പുകയില ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്നത് നിരോധിക്കുകയായിരുന്നു ന്യൂസിലാന്റ് ചെയ്തിരുന്നത്. ഇതിന് സമാനമായ നടപടികളാണ് ഋഷി സുനകിന്റെ മനസിലുമുള്ളത് എന്നാണ് വിവരം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

‘2030-ഓടെ പുകവലി നിര്‍ത്താനുള്ള ഞങ്ങളുടെ അഭിലാഷം നിറവേറ്റാന്‍ കൂടുതല്‍ ആളുകളെ പ്രോത്സാഹിപ്പിക്കാന്‍ ആഗ്രഹിക്കുന്നു. അതുകൊണ്ടാണ് പുകവലി നിരക്ക് കുറയ്ക്കാന്‍ നടപടികള്‍ സ്വീകരിച്ചത്,’ ഒരു ബ്രിട്ടീഷ് സര്‍ക്കാര്‍ വക്താവ് റോയിട്ടേഴ്‌സിനോട് പറഞ്ഞു. അതേസമയം ഗാര്‍ഡിയന്‍ റിപ്പോര്‍ട്ടിനെക്കുറിച്ച്‌ പ്രതികരിക്കാന്‍ വക്താവ് വിസമ്മതിച്ചു.

അടുത്ത വര്‍ഷം തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ പുതിയ ഉപഭോക്തൃ കേന്ദ്രീകൃത ഡ്രൈവിന്റെ ഭാഗമായി ഈ നയങ്ങള്‍ പരിഗണിക്കുകയാണ് എന്നാണ് വിവരം. ഇ സിഗരറ്റ് നിയന്ത്രണത്തിന്റെ ഭാഗമായി കുട്ടികള്‍ക്ക് ഇ സിഗരറ്റ് സാംപിളുകള്‍ നല്‍കുന്നതില്‍ നിന്ന് ചെറുകിട വ്യാപാരികളെ ബ്രിട്ടന്‍ നേരത്തെ വിലക്കിയിരുന്നു. ആരോഗ്യ, പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി ഒറ്റത്തവണ ഉപയോഗിക്കുന്ന ഇ സിഗരറ്റുകള്‍ 2024 ഓടെ റദ്ദാക്കണമെന്ന് ഇംഗ്ലണ്ടിലെയും വെയില്‍സിലെയും കൗണ്‍സിലുകള്‍ സര്‍ക്കാരിനോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു.

10 വര്‍ഷത്തിനുള്ളില്‍ ബ്രിട്ടനിലെ പരമ്ബരാഗത സിഗരറ്റുകളുടെ വില്‍പ്പന അവസാനിപ്പിച്ചേക്കാമെന്ന് മാര്‍ല്‍ബോറോ സിഗരറ്റ് കമ്ബനി സി ഇ ഒ 2021 ല്‍ പറഞ്ഞിരുന്നു. 2030 ഓടെ ഇംഗ്ലണ്ടില്‍ പുകവലി അവസാനിപ്പിക്കാന്‍ ആഗ്രഹിക്കുന്നുവെന്ന് 2019 ജൂലൈയില്‍ ബ്രിട്ടീഷ് സര്‍ക്കാരും വ്യക്തമാക്കിയിരുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക