തിരുപ്പതി ശ്രീ വെങ്കിടേശ്വര സ്വാമി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി ബോളിവുഡ് താരം ഷാരൂഖ് ഖാനും മകള്‍ സുഹാനാ ഖാനും. ഷാരൂഖ് ഖാന്റെ ജവാൻ എന്ന ചിത്രം റിലീസിന് തയ്യാറെടുക്കുകയാണ്. ചിത്രത്തിലെ നായിക നയൻതാരയ്ക്കും ഭര്‍ത്താവ് വിഘ്നേഷ് ശിവനുമൊപ്പമാണ് ഷാരൂഖ് തിരുപ്പതിയിലെത്തിയത്. കുറച്ച്‌ നാളുകള്‍ക്ക് മുൻപ് ഷാരൂഖ് ഖാൻ വൈഷ്ണോ ദേവി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയിരുന്നു. ഈം രംഗങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു.

അറ്റ്ലീ സംവിധാനം ചെയ്ത ജവാന് മികച്ച പ്രീബുക്കിങാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. സെപ്തംബര്‍ 7 ന് റിലീസ് ചെയ്യുന്ന ചിത്രത്തിന്റെ ബുക്കിങ് ആരംഭിച്ച പല സിറ്റികളിലും വളരെ വേഗത്തിലാണ് ടിക്കറ്റുകള്‍ വിറ്റുതീര്‍ന്നത്. പലയിടത്തും ടിക്കറ്റ് നിരക്കിലും വൻ കുതിപ്പാണ് രേഖപ്പെടുത്തുന്നത്.മുംബൈയിലും ഡല്‍ഹിയിലും ടിക്കറ്റുകള്‍ക്ക് 2400 രൂപ വരെ ഈടാക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ആദ്യദിനം ആഗോളതലത്തില്‍ ജവാൻ 100 കോടിയിലേറെ നേടുമെന്നാണ് അനലിസ്റ്റുകള്‍ പ്രവചിക്കുന്നത്. അങ്ങനെ സംഭവിച്ചാല്‍ ഈ നേട്ടം സ്വന്തമാക്കുന്ന രണ്ടാമത്തെ ചിത്രമാകും ജവാൻ. സിദ്ധാര്‍ഥ് ആനന്ദ് സംവിധാനം ചെയത പഠാൻ ആദ്യദിനം 100 കോടി ക്ലബ്ബില്‍ കയറിയിരുന്നു. സെപ്റ്റംബര്‍ ഏഴിന് ജവാൻ തിയേറ്ററുകളില്‍ എത്തും.

ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളില്‍ ചിത്രം റിലീസ് ചെയ്യും. പഠാന്റെ ബോക്സ് ഓഫീസ് വിജയം ആവര്‍ത്തിക്കാനുള്ള എല്ലാ ചേരുവകളും ജവാനിലും ഉണ്ടെന്നാണ് ട്രെയിലറും ഗാനങ്ങളും നല്‍കുന്ന സൂചന. വിജയ് സേതുപതി, പ്രിയാമണി എന്നിവരടങ്ങുന്ന വമ്ബൻ താരനിരയുമായാണ് ചിത്രം എത്തുന്നത്. ദീപിക പദുകോണ്‍ അതിഥി വേഷത്തിലെത്തുന്നുണ്ട്. റെഡ് ചില്ലീസിന്റെ ബാനറില്‍ ഗൗരി ഖാനാണ് ചിത്രം നിര്‍മിക്കുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക