തിരുപ്പതിയില്‍ സെലിബ്രിറ്റികളെ കാണുന്നത് വളരെ സാധാരണമാണ്. അമിതാഭ് ബച്ചൻ, ചിരഞ്ജീവി ജാൻവി കപൂര്‍ മുതലായ അഭിനേതാക്കള്‍ വര്‍ഷം തോറും ഈ പുണ്യസ്ഥലം സന്ദര്‍ശിക്കാറുണ്ട്. തിരുപ്പതിയില്‍ എല്ലാവരുടെയും ശ്രദ്ധ പിടിച്ചുപറ്റിയ ഏറ്റവും പുതിയ സെലിബ്രിറ്റിയാണ് രമ്യ കൃഷ്ണൻ. ദര്‍ശനത്തിന് ശേഷം അവര്‍ തന്റെ സുഹൃത്ത് റോജയെയും കുടുംബത്തെയും സന്ദര്‍ശിച്ചു. മകൻ റിത്വിക് വംശിയോടൊപ്പമാണ് അവര്‍ എത്തിയത്.

13-ാം വയസ്സില്‍ ‘വെള്ളൈ മനസു’ എന്ന തമിഴ് ചിത്രത്തിലൂടെയാണ് രമ്യാ കൃഷ്ണൻ ആദ്യമായി അഭിനയിച്ചത്. ഒന്നിലധികം ഭാഷകളിലായി (തമിഴ്, ഹിന്ദി, മലയാളം, തെലുങ്ക്, കന്നഡ) 200-ലധികം സിനിമകളില്‍ അവര്‍ അഭിനയിച്ചിട്ടുണ്ട്. 2003 ല്‍ തെലുങ്ക് സംവിധായകനും നിര്‍മ്മാതാവുമായ കൃഷ്ണ വംശിയെ വിവാഹം കഴിച്ച അവര്‍ ഹൈദരാബാദില്‍ സ്ഥിരതാമസമാക്കി

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക