‘സര്‍വൈവല്‍ ഓഫ് ദി ഫിറ്റസ്റ്റ്’ കാട്ടിലെ നിയമം പലപ്പോഴും ഇങ്ങനെയാണ്. മൃഗങ്ങളെ സംബന്ധിച്ചിടത്തോളം, അതിജീവനം ദൈനംദിന പ്രശ്‌നമാണ്, കാരണം അവ നിരന്തരം ജാഗ്രത പാലിക്കേണ്ടതുണ്ട്, അല്ലാത്തപക്ഷം മറ്റ് വലിയ വേട്ടക്കാര്‍ അവരെ കൊല്ലും. ഇതിനെ വ്യക്തമാക്കുന്നതാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായികൊണ്ടിരിക്കുന്ന ഒരു വീഡിയോ.വെള്ളത്തിലൂടെ അതിവേഗം മുതലയില്‍ നിന്നും രക്ഷപ്പെടാന്‍ ശ്രമിക്കുന്ന കൃഷ്ണമൃഗമാണ് വീഡിയോയിലുള്ളത്.

50 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോ പങ്ക് വെച്ചത് ചലച്ചിത്ര നിര്‍മ്മാതാവ് വിനോദ് കപ്രിയാണ്. ഒരു ടോപ്പ് ക്ലാസ് ക്ലൈമാക്സ്!” എന്നാണ് കാപ്രി വീഡിയോയ്ക്ക് അടിക്കുറിപ്പ് നല്‍കിയത്. തുടക്കത്തില്‍ പതിയെയും പിന്നീട് വേഗത്തിലുമാണ് മുതല നീന്താന്‍ തുടങ്ങുന്നത്. എന്നാല്‍ ഇത് മനസ്സിലാക്കിയ കൃഷ്ണമൃഗമാകട്ടെ വേഗത കൂട്ടുകയും ചെയ്തു. ഇടയില്‍ അടുത്തെത്തിയ മുതല കൃഷ്ണമൃഗത്തിനെ പിടികൂടാന്‍ ശ്രമിക്കുന്നുണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

എന്നാല്‍ അതി വിദഗ്ധമായി അത് പൊങ്ങി ചാടുന്നു. പിന്നെ വേഗത്തില്‍ കരയില്‍ കയറുന്നു. സംഭവം ടോപ്പ് ക്ലൈമാക്സിലാണ് അവസാനിക്കുന്നത്. വീഡിയോയ്ക്ക് 26,000-ലധികം വ്യൂസും 1171 ലൈക്കുകളും നിരവധി കമന്റുകളും ലഭിച്ചിട്ടുണ്ട്. എന്തായാലും വീഡിയോ ട്വിറ്ററില്‍ വൈറലാണ്. അത് കൊണ്ട് തന്നെ നിരവധി റീ ട്വീറ്റുകളും ഇതിന് ലഭിക്കുന്നുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക