പാമ്ബ് നമുക്ക് ഒരു ഭീകരജീവി തന്നെയാണ്. അത് എത്ര ചെറുതായാലും വലുതായാലും. അല്പം ഭയത്തോടെയല്ലാതെ പാമ്ബുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പോലും പലപ്പോഴും നമുക്ക് കേട്ടിരിക്കാന്‍ ആവില്ല. സാമൂഹിക മാധ്യമങ്ങളില്‍ ഏറെ ആരാധകരുള്ള ജെയ് ബ്രൂവര്‍ എന്ന മൃഗശാല സൂക്ഷിപ്പുകാരന്‍ കഴിഞ്ഞദിവസം ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ച വീഡിയോ ആരെയും ഒന്ന് ഭയപ്പെടുത്തും. ഒരു പെട്ടി നിറയെ അനക്കോണ്ട പാമ്ബിന്‍ കുഞ്ഞുങ്ങളുമായി കളിക്കുന്നതിന്റെ വീഡിയോയാണ് അദ്ദേഹം പങ്കുവെച്ചിരിക്കുന്നത്.

വിവിധ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിലായി ലക്ഷക്കണക്കിന് ഫോളോവേഴ്സ് ഉള്ള അദ്ദേഹത്തിന്‍റെ ഈ വീഡിയോ പോസ്റ്റ് ചെയ്ത് മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ കണ്ടത് 2 ലക്ഷത്തിലധികം ആളുകളാണ്. തെക്കേ അമേരിക്കയിലെ ഒരു മൃഗശാലയില്‍ ജനിച്ച അനക്കോണ്ടയുടെ കുഞ്ഞുങ്ങള്‍ ആണ് ഇവ. മഞ്ഞ അനക്കോണ്ട വിഭാഗത്തില്‍ പെട്ടതാണെന്നും അതുകൊണ്ടുതന്നെ പച്ച അനക്കോണ്ട പോലെ ഭീകരന്‍ ആയിരിക്കില്ലെന്നും അദ്ദേഹം വീഡിയോയോട് ഒപ്പം ചേര്‍ത്തിരിക്കുന്ന കുറിപ്പില്‍ പറയുന്നുണ്ട്. പച്ച അനക്കോണ്ടകള്‍ക്ക് 25 അടി വരെ നീളമുണ്ടായിരിക്കുമെന്നും എന്നാല്‍ മഞ്ഞ അനക്കോണ്ടകള്‍ 10 മുതല്‍ 12 അടി വരെ മാത്രമേ വളരുകയുള്ളൂ എന്നും ഇദ്ദേഹം പറയുന്നു. കൂടാതെ ഇവയ്ക്ക് ഒറ്റപ്രസവത്തില്‍ 60 കുഞ്ഞുങ്ങള്‍ വരെ ഉണ്ടാവും.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

തനിക്കു മുന്‍പില്‍ തുറന്നു വെച്ചിരിക്കുന്ന ഒരു പെട്ടി നിറയെ അനക്കോണ്ട കുഞ്ഞുങ്ങളുമായി അവയുടെ പ്രത്യേകതകളെക്കുറിച്ച്‌ അദ്ദേഹം സംസാരിക്കുന്നതാണ് വീഡിയോ. ഇതിനിടയില്‍ ചിലത് പെട്ടിക്ക് പുറത്തേക്ക് ചാടാന്‍ ശ്രമിക്കുന്നതും അപ്പോള്‍ അദ്ദേഹം പിടിച്ച്‌ അകത്തേക്ക് ഇടുന്നതും കാണാം. കൂടാതെ അദ്ദേഹം കയ്യിലെടുക്കാനായി ശ്രമിക്കുമ്ബോള്‍ കയ്യില്‍ കൊത്താന്‍ ആയി മുകളിലേക്ക് ഉയര്‍ന്നു ചാടുന്നതും വീഡിയോയില്‍ കാണാം. എന്നാല്‍ ഇവയൊന്നും അദ്ദേഹത്തെ തെല്ലും ഭയപ്പെടുത്തുന്നില്ല എന്ന് മാത്രമല്ല വളരെ നിഷ്പ്രയാസം അദ്ദേഹം അവയെ കൈകാര്യം ചെയ്യുകയും ചെയ്യുന്നു.

ഇതിനുമുന്‍പും അദ്ദേഹം മൃഗങ്ങളുമായി ബന്ധപ്പെട്ട ഞെട്ടിപ്പിക്കുന്നതും രസിപ്പിക്കുന്നതുമായ നിരവധി വീഡിയോകള്‍ സാമൂഹിക മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഇതില്‍ വലിയ ചീങ്കണ്ണിയെയും പാമ്ബിനെയും തോളില്‍ കയറ്റുന്നത് മുതല്‍ ഉറുമ്ബുകള്‍ക്ക് ഭക്ഷണം കൊടുക്കുന്നത് വരെ ഉള്‍പ്പെടുന്നു. ഏതായാലും വലിയ സ്വീകാര്യതയാണ് ജെയ് ബ്രൂവറിന്റെ വീഡിയോകള്‍ക്ക് സോഷ്യല്‍ മീഡിയയില്‍ ലഭിക്കാറുള്ളത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക