വിവാഹ ശേഷമുള്ള അമൃത സുരേഷിന്റെയും ഗോപിസുന്ദറിന്റെയും ആദ്യ ന്യൂ ഇയര്‍ ആഘോഷങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞു നിന്നിരുന്നു. 2022 മേയില്‍ ആയിരുന്നു ഇരുവരും തങ്ങളുടെ റിലേഷന്‍ഷിപ്പിനെ കുറിച്ച ലോകത്തോട് സോഷ്യല്‍ മീഡിയ വഴി തുറന്നു പറഞ്ഞത്. അതിനു മുന്‍പ് വരെ ഗോപിസുന്ദര്‍ ഗായിക അഭയ ഹിരന്മയിയുമായി നീണ്ടകാലത്തെ ലിവിങ് റിലേഷന്‍ഷിപ്പില്‍ ആയിരുന്നു. നിരവധി സ്റ്റേജ് ഷോകളില്‍ ഒന്നിച്ച്‌ പങ്കെടുത്തുകൊണ്ട് ജീവിതം ആസ്വാദകരമാക്കുകയാണ് ഇപ്പോള്‍ അമൃതയും ഗോപിസുന്ദറും.

സോഷ്യല്‍ മീഡിയയിലൂടെ നിരന്തരം വിവാദങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കും ഇരയാകുന്നവരാണ് ഈ താര ദമ്ബതികള്‍. എന്നിരുന്നാലും തങ്ങളുടെ ജീവിതത്തിലെ എല്ലാ വിശേഷങ്ങളും സോഷ്യല്‍ മീഡിയയിലൂടെ താരങ്ങള്‍ പങ്കുവെക്കാറുമുണ്ട്. വിമര്‍ശിക്കുന്നവര്‍ അതുതന്നെ ചെയ്തുകൊണ്ടിരിക്കും എന്നും അതൊക്കെ മൈന്‍ഡ് ചെയ്യാന്‍ നിന്നാല്‍ അതിനെ നേരം ഉണ്ടാകു എന്നും എപ്പോഴും ഇരുവരും പറയുന്ന മറുപടിയാണ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ദുബായ് മറീനയിലെ വഴിയോരങ്ങളിലൂടെ പരസ്പരം കൈകോര്‍ത്ത് നടന്നു കൊണ്ടിരിക്കുന്ന താരങ്ങളുടെ വീഡിയോ ആണ് ഗോപി സുന്ദര്‍ പുതുതായി പോസ്റ്റ് ചെയ്തിരിക്കുന്നത്. വീഡിയോയുടെ അവസാനം ഇരുവരുടെയും ചുംബന രംഗങ്ങളും കാണാം. നിരവധി ആരാധകരാണ് ലൈക്കുകളും കമന്റുകളുമായി എത്തിയത്. ക്യൂട്ട് ജോഡി എന്നാണ് മിക്ക ആരാധകരും കമന്റുകളിലൂടെ പറഞ്ഞു പറഞ്ഞത്. എന്നാല്‍ എപ്പോഴത്തെയും പോലെ വളരെ മോശം കമന്റുകളും വിമര്‍ശനങ്ങളും കുറിച്ചവരുണ്ട്. ഇങ്ങനെയൊക്കെ ചിന്തിക്കുന്നത് നിര്‍ത്തുവെന്നും വിമര്‍ശിക്കൂ, എന്നിട്ട് സ്വന്തം കാര്യം നോക്കൂ എന്നുമാണ് ഗോപി സുന്ദര്‍ ഇത്തരത്തില്‍ കമന്റ് ചെയ്തവര്‍ക്ക് കൊടുത്ത മറുപടി

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക