കുവൈത്തില്‍ വേശ്യാവൃത്തിയില്‍ ഏര്‍പ്പെട്ടതിന് ആറ് പ്രവാസി വനിതകളെ അറസ്റ്റ് ചെയ്‍തു. ആഭ്യന്തര മന്ത്രാലയവും ആന്റി ഹ്യൂമണ്‍ ട്രാഫികിങ് ഡിപ്പാര്‍ട്ട്മെന്റും ചേര്‍ന്ന് നടത്തിയ റെയ്‍ഡുകളിലാണ് ഇവര്‍ പിടിയിലായത്. അനാശാസ്യ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി അപ്പാര്‍ട്ട്മെന്റുകളും വീടുകളും വാടകയ്ക്ക് നല്‍കിയിരുന്ന ഒരു പുരുഷനെയും അറസ്റ്റ് ചെയ്‍തിട്ടുണ്ട്. തുടര്‍ നടപടികള്‍ക്കായി ഇവരെ എല്ലാവരെയും ബന്ധപ്പെട്ട അധികൃതര്‍ക്ക് കൈമാറി.

വ്യാപക റെയ്‍ഡുകള്‍ തുടരുന്നു; സ്‍ത്രീകള്‍ ഉള്‍പ്പെടെ നിരവധി പ്രവാസികള്‍ അറസ്റ്റില്‍:

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

തൊഴില്‍ വിപണി ക്രമീകരിക്കുന്നതിനും രാജ്യത്തെ തൊഴില്‍, താമസ നിയമങ്ങള്‍ ലംഘിക്കുന്ന താഴ്‍ന്ന വരുമാനക്കാരായ പ്രവാസികളുടെ എണ്ണം കുറയ്ക്കാനും ലക്ഷ്യമിട്ടാണ് ഇത്തരം പരിശോധനകള്‍ നടത്തുന്നതെന്ന് പബ്ലിക് അതോറിറ്റി ഫോര്‍ മാന്‍പവറിലെ എംപ്ലോയ്‍മെന്റ് പ്രൊട്ടക്ഷന്‍ സെക്ടര്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ. ഫഹദ് മുറാദ് പറഞ്ഞു. സ്‍പോണ്‍സര്‍മാരുടെ കീഴിലല്ലാതെ മറ്റ് ജോലികള്‍ ചെയ്യുന്നവര്‍ ഉള്‍പ്പെടെയുള്ളവരെയാണ് ഇപ്പോള്‍ ലക്ഷ്യമിടുന്നത്. ലൈസന്‍സില്ലാത്ത ഹോട്ടലുകളില്‍ ജോലി ചെയ്യുന്നവരും സ്‍പോണ്‍സര്‍മാരുടെ കീഴിലല്ലാതെ മറ്റ് ജോലികള്‍ ചെയ്‍തിരുന്നവരുമായ നിരവധി സ്‍ത്രീകളെയും പുരുഷന്മാരെയും റെയ്ഡുകളില്‍ അറസ്റ്റ് ചെയ്‍തതായും ഡോ. ഫഹദ് മുറാദ് കൂട്ടിച്ചേര്‍ത്തു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക