എട്ടുമണിക്കൂർ കൊണ്ട് അരക്കോടി കാഴ്ചക്കാരെ നേടി ഷാറൂഖ് ഖാൻ ചിത്രം ‘പഠാൻ’ ട്രെയിലർ. ദീപികയുടെ കാവി വസ്ത്രം വലിയ വിവാദമായ ചിത്രത്തിന്റെ ട്രെയിലറിൽ അതേ കാവി വസ്ത്രം ധരിച്ച് മാസ് ഫൈറ്റ് ചെയ്യുന്ന ദീപികയെയും കാണാം. യൂട്യൂബ് ട്രെൻഡിങ്ങിൽ ട്രെയിലർ ഒന്നാമതെത്തി. ഷാറൂഖ് ഖാന്റെ സ്ക്രീൻ പ്രസൻസും അതി ഗംഭീര ആക്‌ഷൻ രംഗങ്ങളുമായി ടീസറിന്റെ ഹൈലൈറ്റ്.

നിർമാതാക്കളായ യഷ് രാജിന്റെ സ്പൈ യൂണിവേഴ്സിൽ ഒരുങ്ങുന്ന ആദ്യ സിനിമ കൂടിയാണ് പഠാൻ. വാർ, ടൈഗർ എന്നിവയാണ് യഷ് രാജ് സ്പൈ യൂണിവേഴ്സിലെ മറ്റ് സിനിമകൾ. ഹൃതിക് റോഷന്റെ സൂപ്പർഹിറ്റ് ചിത്രം ‘വാറി’നു ശേഷം സിദ്ധാർഥ് സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്. യാഷ് രാജ് ഫിലിംസ് ആണ് നിർമാണം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ചിത്രം ജനുവരി 25ന് റിലീസ് ചെയ്യും. നാല് വർഷങ്ങൾക്കു ശേഷം തിയറ്ററുകളിലെത്തുന്ന ഷാറുഖ് ചിത്രമെന്ന നിലയിൽ ആരാധകരും ആവേശത്തിലാണ്. 2018ൽ പുറത്തിറങ്ങിയ ‘സീറോ’യാണ് ഷാരൂഖിന്റേതായി ഒടുവിൽ റിലീസിനെത്തിയ സിനിമ.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക