ഇഷ്ട താരങ്ങളെ കാണുമ്ബോള്‍ ആരാധകര്‍ പലപ്പോഴും പരിസരം മറന്നുപോകുന്ന കാഴ്ചയാണ് കാണാറുള്ളത്. അത്തരത്തില്‍ പ്രിയപ്പെട്ട നടിക്കൊപ്പം നിന്ന് സെല്‍ഫി എടുക്കുന്നതിനിടെ മുടിയില്‍ തീപിടിച്ചതുപോലും അറിയാതെ പോയ ഒരു സ്ത്രീയുടെ വീഡിയോ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.നടി നിത്യ ദാസിനൊപ്പം ഫോടോ എടുത്ത ആരാധികയുടെ മുടിയിലാണ് തീ പിടിച്ചത്.

മുടി കത്തുന്നത് പെട്ടെന്നു തന്നെ നിത്യ കണ്ടതോടെ വലിയ ദുരന്തം ഒഴിവാകുകയായിരുന്നു. കൊടുവള്ളിയില്‍ ഒരു ബ്യൂടിപാര്‍ലര്‍ ഉദ്ഘാടനത്തിന് വേണ്ടി എത്തിയതായിരുന്നു നിത്യ ദാസ്. നടന്‍ മാമൂക്കോയയ്ക്കൊപ്പമാണ് നിത്യ ചടങ്ങില്‍ പങ്കെടുത്തത്. ഉദ്ഘാടനത്തിന് ശേഷം എല്ലാവരും നിത്യയെ പരിചയപ്പെടുന്നതിന്റെയും സെല്‍ഫിയും ഫോടോയും എടുക്കുന്നതിന്റെയും തിരക്കിലായിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

നിത്യയ്ക്കൊപ്പം നിന്ന് ഫോടോ എടുക്കാനായി എത്തിയ രണ്ട് സ്ത്രീകള്‍ ആദ്യം സെല്‍ഫി എടുത്തു. അതിന് ശേഷം ഫോടോയ്ക്ക് പോസ് കൊടുത്തു നില്‍ക്കവെ പിന്നില്‍ കത്തിച്ചുവച്ച മെഴുകുതിരിയില്‍ നിന്നും തീ മുടിയില്‍ പിടിക്കുകയായിരുന്നു. തീ മുടിയില്‍ നന്നായി കത്തി തുടങ്ങിയപ്പോള്‍ നിത്യ ദാസ് അത് കാണുകയും നിലവിളിക്കുകയും ചെയ്തതോടെ മറ്റുള്ളവരും അത് കാണുകയായിരുന്നു.’സാരിയില്‍ തീ പിടിക്കാത്തത് തന്നെ ഭാഗ്യം. പെട്ടെന്ന് താന്‍ പേടിച്ചു പോയി’ എന്ന് നിത്യ ദാസ് പിന്നീട് പറയുന്നതും വീഡിയോയില്‍ കാണാം.

അപകടത്തിന് ശേഷം ഭയപ്പെട്ട് അവിടെ നിന്നും മാറി നിന്ന നിത്യ തിരിഞ്ഞു നോക്കി അവരോട് ഫോടോ എടുത്തോ എന്ന് ചോദിക്കുന്നുണ്ട്. ഇല്ല എന്ന് പറഞ്ഞപ്പോള്‍ ഫോടോ എടുക്കാം എന്ന് പറഞ്ഞ് സമാധാനിപ്പിച്ച്‌ അവരെ വിളിക്കുന്നതും വീഡിയോയില്‍ കാണാം.പേടിച്ചുപോയ സ്ത്രീയെ സമാധാനിപ്പിച്ച ശേഷം ഒന്നിച്ച്‌ ഫോടോ എടുത്ത് കുശലം പറയാനും നിത്യ മറന്നില്ല. നിത്യയുടെ പ്രവര്‍ത്തിയെ അഭിനന്ദിച്ച്‌ നിരവധിപ്പേരാണ് വീഡിയോയില്‍ കമന്റ് ചെയ്തത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക