FlashKeralaNewsSocial

പരാതി നല്‍കാനുള്ള സമയം ഇന്ന് അവസാനിക്കും; വയനാട്ടില്‍ ബഫര്‍ സോണ്‍ ഫീല്‍ഡ് സര്‍വേ പൂര്‍ത്തിയായില്ല.

പരാതി നല്‍കാനുള്ള സമയപരിധി അവസാനിക്കാറായിട്ടും വയനാട്ടില്‍ ബഫര്‍ സോണ്‍ ഫീല്‍ഡ് സര്‍വേ മിക്ക മേഖലകളിലും പൂര്‍ത്തിയാക്കാനായില്ല. ജനവാസ കേന്ദ്രങ്ങളെ ജിയോ ടാഗ് ചെയ്യാനുള്ള അസറ്റ് മാപ്പര്‍ ആപ്പ് സെര്‍വര്‍ തകരാര്‍ മൂലം പണിമുടക്കുന്നതാണ് പ്രതിസന്ധിക്ക് കാരണം. ബഫര്‍സോണ്‍ ഉത്തരവ് നടപ്പായാല്‍ ഏറ്റവും കൂടുതല്‍ ബാധിക്കുന്ന ജില്ലകളിലൊന്നാണ് വയനാട്. ഇവിടെയാണ് അവസാന ദിവസമായിട്ടും ഫീല്‍ഡ് സര്‍വേ പൂര്‍ത്തിയാക്കാനാവത്തത്.

ad 1

തിരുനെല്ലി പഞ്ചായത്തില്‍ മാത്രമാണ് നടപടികള്‍ അന്തിമ ഘട്ടത്തിലെത്തിയത്. ബത്തേരി ഉള്‍പ്പടെയുള്ള മറ്റിടങ്ങളില്‍ പകുതി സ്ഥലങ്ങളില്‍ പോലും ഫീല്‍ഡ് സര്‍വേ പൂര്‍ത്തിയാക്കാനായില്ല. പഞ്ചായത്ത് ഭരണസമിതികള്‍ വൊളണ്ടിയര്‍മാരെ രംഗത്ത് ഇറക്കിയെങ്കിലും അസറ്റ് മാപ്പര്‍ ആപ്പ് പ്രവര്‍ത്തിക്കാത്തതിനാല്‍ ഫീല്‍ഡ് സര്‍വേ മുടങ്ങി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ad 2

സെര്‍വര്‍ തകരാര്‍ മൂലം ആപ്പ് ലോഗിന്‍ ചെയ്യാന്‍ പോലും പറ്റുന്നില്ലെന്നാണ് പരാതി. വകുപ്പുകള്‍ തമ്മില്‍ ഏകോപനമില്ലാത്തതാണ് നടപടികള്‍ പൂര്‍ത്തിയാക്കാന്‍ വൈകുന്നതെന്നാണ് ആക്ഷേപം. മിക്ക പഞ്ചായത്തുകളും ഫീല്‍ഡ് സര്‍വേ പൂര്‍ത്തിയാക്കാന്‍ സര്‍ക്കാരിനോട് സമയം നീട്ടി നല്‍കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. ബഫര്‍ സോണുമായി ബന്ധപ്പെട്ട് ജില്ലയില്‍ പതാനായിരക്കണക്കിന് പരാതികളാണ് ലഭിച്ചത്. ഉദ്യോഗസ്ഥരുടെ കെടുകാര്യസ്ഥതയില്‍ പ്രതിഷേധിച്ച്‌ കടുത്ത സമരപരിപാടികളിലേക്ക് നീങ്ങുമെന്ന് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി അറിയിച്ചു.

ad 3
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
ad 4
-->

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button