മാരുതി സുസുകി ഇന്ത്യയുടെ കാര്‍ വില്‍പനയില്‍ ഡിസംബര്‍ മാസത്തില്‍ ഒമ്ബത് ശതമാനം ഇടിവുണ്ടായി. 2022 ഡിസംബറില്‍ 1,39,347 യൂണിറ്റ് കാറുകളാണ് മാരുതി സുസുകി വിറ്റഴിച്ചത്. ഇത് 2021 ഡിസംബറില്‍ 1,53,149 യൂണിറ്റായിരുന്നു. പ്രധാനമായും മിനി കാറുകളായ ആള്‍ട്ടോ, എസ് പ്രസ്സോ എന്നീ മോഡലുകളുടെ വില്‍പനയാണ് കുറഞ്ഞത്. എസ്-പ്രെസോ മുന്‍വര്‍ഷം 16,320 യൂണിറ്റുകള്‍ വിറ്റിരുന്ന സ്ഥാനത്ത് ഈ ഡിസംബറില്‍ വില്‍പന 9,765 യൂണിറ്റ് ആയി കുറഞ്ഞു.

അതുപോലെ, കോംപാക്‌ട് കാറുകളായ സെലെരിയോ, സ്വിഫ്റ്റ്, വാഗണ്‍ആര്‍, ഡിസയര്‍ എന്നിവയുടെ വില്‍പ്പന 2021 ഡിസംബറില്‍ 69,345 യൂണിറ്റായിരുന്നത് 2022 ഡിസംബറില്‍ 57,502 യൂണിറ്റായി കുറഞ്ഞു. അതേസമയം എര്‍ട്ടിഗ, എസ്-ക്രോസ്, ഗ്രാന്‍ഡ് വിറ്റാര, ബ്രെസ്സ തുടങ്ങിയ യൂട്ടിലിറ്റി വാഹനങ്ങളുടെ വില്‍പനയില്‍ ഡിസംബറില്‍ വലിയ കുതിപ്പുണ്ടായി. ഈ നാല് മോഡലുകളും ചേര്‍ന്ന് മുന്‍ വര്‍ഷം വിറ്റ 26,982 വാഹനങ്ങള്‍ വിറ്റ സ്ഥാനത്ത് ഇത്തവണ 33,008 യൂണിറ്റുകളായി വര്‍ദ്ധിച്ചു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

Eeco പോലുള്ള വാനുകളുടെ വില്‍പ്പനയിലും ഡിസംബറില്‍ നേരിയ വര്‍ധനയുണ്ടായി. ഈക്കോ ഒരു വര്‍ഷം മുമ്ബ് വിറ്റ 9,165 ല്‍ നിന്ന് ഇത്തവണ 10,581 യൂണിറ്റുകള്‍ വിറ്റു. വാഹനനിര്‍മ്മാണത്തില്‍ ഉപയോഗിക്കുന്ന ഇലക്‌ട്രോണിക് ഘടകങ്ങളുടെ ദൗര്‍ലഭ്യം കാരണം ആഭ്യന്തര മോഡലുകളിലെ വാഹനങ്ങളുടെ ഉത്പാദനത്തെ ബാധിച്ചതായി എക്‌സ്‌ചേഞ്ച് ഫയലിംഗില്‍ കമ്ബനി വ്യക്തമാക്കി. ഈ പ്രശ്നം പരിഹരിക്കുന്നതിന് ആവശ്യമായ എല്ലാ നടപടികളും കമ്ബനി സ്വീകരിച്ചിട്ടുണ്ടെന്നും അവര്‍ വ്യക്തമാക്കിയിട്ടുണ്ട്. വെള്ളിയാഴ്ച മാരുതി സുസുക്കിയുടെ ഓഹരികള്‍ 0.27 ശതമാനം ഇടിഞ്ഞ് 8,413 രൂപയിലാണ് ക്ലോസ് ചെയ്തത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക