ഉത്സവകാലത്ത് രാജ്യം കാത്തിരിക്കുന്ന ഒരു മോഡലാണ് ടൊയോട്ട റൂമിയോണ്‍ (Toyota Rumion). ഇതിനോടകം സുപരിചിതമായി മാറിയ ഈ നാമം ടൊയോട്ട-സുസുക്കി റീബാഡ്ജിംഗ് പരിപാടിയില്‍ പിറന്ന ഏറ്റവും പുതിയ മോഡലാണ്. രാജ്യത്ത് ഏറ്റവും അധികം വില്‍ക്കപ്പെടുന്ന മള്‍ട്ടി പര്‍പ്പസ് വാഹനമായ (MPV) മാരുതി സുസുക്കി എര്‍ട്ടിഗയുടെ ടൊയോട്ട ബാഡ്ജ് എഞ്ചിനീയറിംഗ് പതിപ്പാണ് റൂമിയോണ്‍.

ഈ മാസം അവസാനത്തേടെ ഇന്ത്യന്‍ ഉപഭോക്താക്കള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന കാറിന്റെ വില പ്രഖ്യാപിക്കാനിരിക്കുകയാണ് ടൊയോട്ട. അതിന് മുന്നോടിയായി ടൊയോട്ട റൂമിയോണിന്റെ ഔദ്യോഗിക ടിവിസി വീഡിയോ പുറത്ത് വന്നിട്ടുണ്ട്. ടൊയോട്ട റൂമിയോണ്‍ എംപിവിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന പ്രധാന പ്രീമിയം സവിശേഷതകളിലേക്ക് വെളിച്ചം വീശുന്നുണ്ട് പുതിയ പരസ്യം. സ്പങ്കി ബ്ലൂ നിറത്തിലുള്ള കാറാണ് ടിവിസിയില്‍ വരുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഇത് കൂടാതെ റസ്റ്റിക് ബ്രൗണ്‍, ഐക്കോണിക് ഗ്രേ, കഫേ വൈറ്റ്, എത്‌നിക് സില്‍വര്‍ എന്നീ കളര്‍ ഓപ്ഷനുകളിലും വാങ്ങാം. 7 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റവും പുഷ്-ബട്ടണ്‍ സ്റ്റാര്‍ട്ട്/സ്റ്റോപ്പും ഉള്‍പ്പെടെയുള്ള ഫീച്ചറുകള്‍ വീഡിയോയില്‍ കാണിച്ചിരിക്കുന്നു. ഇതിനൊപ്പം ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, പാഡില്‍ ഷിഫ്റ്ററുകള്‍, റിയര്‍ എസി വെന്റുകള്‍ എന്നിവയടക്കമുള്ള സവിശേഷതകള്‍ളും വിവരിക്കുന്നു.പുതിയ വീഡിയോയില്‍ ടൊയോട്ട എംപിവിയുടെ MIT സ്‌ക്രീനില്‍ വാഹനത്തിന്റെ ഇന്ധനക്ഷമതയും കാണിക്കുന്നുണ്ട്. ലിറ്ററിന് 20.51 കിലോമീറ്റര്‍ ആണ് സ്‌ക്രീനില്‍ എംപിവിയുടെ മൈലേജായി കാണിച്ചിരിക്കുന്നത്. ഇക്കാരണം കൊണ്ട് തന്നെ ടൊയോട്ട റൂമിയോണ്‍ എംപിവിയുടെ പെട്രോള്‍ എഞ്ചിന്‍ പതിപ്പ് ലിറ്ററിന് 20.51 കിലോമീറ്റര്‍ മൈലേജ് നല്‍കുമെന്ന് നമുക്ക് പ്രതീക്ഷിക്കാം.

മാരുതി സുസുക്കി എര്‍ട്ടിഗ പെട്രോള്‍ വേരിയന്റ് ഇതേ ഇന്ധനക്ഷമത തന്നെയാണ് വാഗ്ദാനം ചെയ്യുന്നത്. S, G, V എന്നിങ്ങനെ മൂന്ന് വേരിയന്റുകളിലായിരിക്കും ടൊയോട്ട റൂമിയോണ്‍ വില്‍പ്പനക്കെത്തുക. മാരുതി സുസുക്കി എര്‍ട്ടിഗയില്‍ കാണുന്ന അതേ 1.5 ലിറ്റര്‍ ഫോര്‍ സിലിണ്ടര്‍ നാച്ചുറലി ആസ്പിരേറ്റഡ് പെട്രോള്‍ എഞ്ചിന്‍ തന്നെയാണ് ടൊയോട്ട റൂമിയോണിനും തുടിപ്പേകുന്നത്. ഈ എഞ്ചിന്‍ 103 bhp പവറും 137 Nm ടോര്‍ക്കും സൃഷ്ടിക്കാന്‍ ശേഷിയുള്ളതാണ്.5 സ്പീഡ് മാനുവല്‍, 6 സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്സുകളുമായിട്ടാണ് എഞ്ചിന്‍ ജോടിയാക്കുന്നത്. മാനുവല്‍ ട്രാന്‍സ്മിഷന്‍ സ്റ്റാന്‍ഡേര്‍ഡായി വരുമ്ബോള്‍ ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ G, V വേരിയന്റുകളില്‍ ഓപ്ഷനലായിരിക്കും. ഇന്ന് ബദല്‍ ഇന്ധനങ്ങളില്‍ പ്രവര്‍ത്തിക്കുന്ന കാറുകളുടെ ഡിമാന്‍ഡ് പരിഗണിച്ച്‌ റൂമിയോണ്‍ സിഎന്‍ജി പതിപ്പും ടൊയോട്ട പുറത്തിറക്കുന്നുണ്ട്. സിഎന്‍ജി പതിപ്പിലും ഇതേ എഞ്ചിന്‍ ഘടിപ്പിച്ചിരിക്കുന്നത്. എന്നാല്‍ സിഎന്‍ജി മോഡില്‍ ഈ എഞ്ചിന്റെ പവര്‍ഔട്ട്പുട്ട് 88 bhp, 121.5 Nm ആയി കുറയും. എന്നാല്‍ മറ്റ് സിഎന്‍ജി മോഡലുകളെ പോലെ തന്നെ റൂമിയോണ്‍ സിഎന്‍ജിയും ഇന്ധനക്ഷമതയുടെ കാര്യത്തില്‍ പുലിയാണ്. മാരുതി സുസുക്കി എര്‍ട്ടിഗ സിഎന്‍ജി കിലോഗ്രാമിന് 26.11 കിലോമീറ്റര്‍ മൈലേജ് നല്‍കുന്നതിനാല്‍ റൂമിയോണ്‍ സിഎന്‍ജിയില്‍ സമാനമായ കണക്കുകള്‍ പ്രതീക്ഷിക്കാം.

മാരുതി സുസുക്കി എര്‍ട്ടിഗയുടെ ബാഡ്ജ് എഞ്ചിനീയറിംഗ് പതിപ്പാണ് ടൊയോട്ട റൂമിയോണ്‍ എങ്കിലും വേറിട്ടറിയാന്‍ ടൊയോട്ട എംപിവിയുടെ ഫ്രണ്ട് പ്രൊഫൈലില്‍ സൂക്ഷ്മമായ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. എര്‍ട്ടിഗയുമായി താരതമ്യപ്പെടുത്തുമ്ബോള്‍ പുതിയ റൂമിയോണിന് ക്രോം ആക്സന്റുകളുള്ള ഒരു വ്യത്യസ്ത ഫ്രണ്ട് ഗ്രില്ലുണ്ട്. പ്രീ-ഫേസ്ലിഫ്റ്റ് ഇന്നോവ ക്രിസ്റ്റയില്‍ നിന്ന് കടംകൊണ്ടതാണ് ഇത്.ഫ്രണ്ട് ബമ്ബര്‍ ഡിസൈന്‍, ഫോഗ് ലാമ്ബുകള്‍ക്കായി പുതുക്കിയ ഹൗസിംഗുകള്‍, ക്രോം ഫിനിഷില്‍ അലങ്കരിച്ച ലോവര്‍ എയര്‍ ഡാം എന്നിവ ടൊയോട്ട റൂമിയോണിന് ഒരു വ്യതിരിക്തമായ രൂപം നല്‍കുന്നു.

15 ഇഞ്ച് മെഷീന്‍ഡ് അലോയ് വീലുകളും പിന്നിലെ വ്യത്യസ്തമായ ബാഡ്ജുകളും എംപിവിക്ക് സവിശേഷമായ ഒരു ഡിസൈന്‍ നല്‍കുന്നു. എന്നിരുന്നാലും എല്‍ഇഡി ഇന്‍സേര്‍ട്ടുകളോട് കൂടിയ റാപ്പറൗണ്ട് ടെയില്‍ ലാമ്ബ് ഡിസൈനില്‍ മാറ്റമില്ല.7 സീറ്റര്‍ കാറായ റൂമിയോണ്‍ കൂടുതല്‍ അംഗങ്ങളുള്ള കുടുംബങ്ങള്‍ക്ക് അനുയോജ്യമാണ്. 8.64 ലക്ഷം രൂപ മുതല്‍ 13.08 ലക്ഷം രൂപ വരെയാണ് മാരുതി എര്‍ട്ടിഗയുടെ എക്‌സ്‌ഷോറൂം വില. ടൊയോട്ട റൂമിയോണ്‍ ഇതോ പ്രൈസ് റേഞ്ചില്‍ വരുമോ എന്നറിയാന്‍ ആണ് എല്ലാവരും കാത്തിരിക്കുന്നത്. ടൊയോട്ടയുടെ ജനപ്രിയ എംപിവിയായ ഇന്നോവ ക്രിസ്റ്റ സ്വന്തമാക്കാന്‍ സാധിക്കാത്ത ഉപഭോക്താക്കള്‍ക്ക് ലോട്ടറിയാണ് റൂമിയോണിന്റെ വരവ്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക