ഇൻവിക്റ്റോയുടെ ടീസര്‍ വിഡിയോ പുറത്തുവിട്ട് മാരുതി സുസുക്കി. ടൊയോട്ട ഹൈക്രോസിനെ അടിസ്ഥാനപ്പെടുത്തിയാണ് പുറത്തിറക്കുന്നതെങ്കിലും ഏറെ മാറ്റങ്ങള്‍ വാഹനത്തിനുണ്ടെന്നാണ് ടീസര്‍ സൂചിപ്പിക്കുന്നത്. നെക്സയുടെ മറ്റു വാഹനങ്ങളില്‍ കാണുന്ന മൂന്ന് ഡോട്ട് പാറ്റേണ്‍ ഡിആര്‍എല്‍ ഹെ‍ഡ്‌ലാംപ്, പുതിയ ടെയില്‍ ലാംപ്, ഹണികോമ്ബ് ഫിനിഷിലുള്ള പുതിയ ഗ്രില്‍, ഗ്രാൻഡ് വിറ്റാരയ്ക്ക് സമാനമായി ഹെഡ്‌ലാംപുകളെ യോജിപ്പിച്ചുകൊണ്ടുള്ള ക്രോം സ്ട്രിപ്പ്, പുതിയ ഡിസൈനിലുള്ള ഡ്യുവല്‍ടോണ്‍ അലോയ് വീലുകള്‍, മാറ്റങ്ങള്‍ വരുത്തിയ മുൻപിൻ ബംബര്‍, ഇന്റീരിയര്‍ എന്നിവ ഇൻവിക്റ്റോയിലുണ്ട്.

ഇന്നോവ ഹൈക്രോസിലെ ഹൈബ്രിഡ് എൻജിൻ മാത്രമാണ് ഇൻവിക്റ്റോയിലുണ്ടാകുന്നത് . 183 ബിഎച്ച്‌പി കരുത്തുള്ള 2 ലീറ്റര്‍ പെട്രോള്‍ ഹൈബ്രിഡ് എൻജിനും ഇ സിവിടി ഗിയര്‍ബോക്സുമാണ് വാഹനത്തിന്. ലീറ്ററിന് 21 കിലോമീറ്ററില്‍ അധികം ഇന്ധനക്ഷമത ഹൈബ്രിഡില്‍ നിന്ന് ലഭിക്കും. ഹൈബ്രിഡ് മാത്രമായിരിക്കു പുതിയ വാഹനത്തിലെന്ന് മാരുതി ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും പെട്രോള്‍ പതിപ്പിന്റെ ബുക്കിങ് നിലവില്‍ സ്വീകരിക്കുന്നില്ല.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ടൊയോട്ടയുടെ ബെംഗളൂരുവിലെ ബിഡഡി ശാലയിലാണ് വാഹനം നിര്‍മിക്കുക. ടൊയോട്ടയുടെ ടിഎൻജിഎ-സി ആര്‍ക്കിടെക്ച്ചറിലാണ് എംപിവിയുടെ നിര്‍മാണം. ഇന്നോവ ഹൈക്രോസിലുള്ള എഡിഎഎസ് ഫീച്ചറുകള്‍ ഇല്ലാതെയായിരിക്കും മാരുതി പതിപ്പ് വിപണിയിലെത്തുക.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക