ഇന്ത്യൻ കാര്‍ വിപണിയില്‍ ഒരു വര്‍ഷം പൂര്‍ത്തിയാക്കി മാരുതി സുസുക്കി ഗ്രാൻഡ് വിറ്റാര. 2022 സെപ്റ്റംബറിലാണ് പുറത്തിക്കിയത്. ഒരു വര്‍ഷത്തിനുള്ളില്‍ മിഡ്-എസ്‌.യു.വി സെഗ്‌മെന്റില്‍ ഏറ്റവും വേഗത്തില്‍ ഒരുലക്ഷം വില്പന എന്ന നാഴികക്കല്ല് സ്വന്തമാക്കി ഗ്രാൻഡ് വിറ്റാര തരംഗമാകുകയാണ്. ഇതുവരെ 1.20 ലക്ഷം യൂണിറ്റ് ഗ്രാൻഡ് വിറ്റാര വിറ്റഴിച്ചു. ഇടത്തരം എസ്‌.യു.വികളില്‍ ഏറ്റവും വേഗത്തില്‍ ഒരു ലക്ഷം വില്പന നടത്തിയെന്ന മോഡലെന്ന പേരും സ്വന്തമാക്കി.

നിലവില്‍ അതിന്റെ സെഗ്‌മെന്റില്‍ ഏറ്റവുമധികം വില്‍ക്കപ്പെടുന്ന രണ്ടാമത്തെ എസ്‌.യു.വിയാണിത്. ഹ്യുണ്ടായ് ക്രെറ്റ മാത്രമാണ് ഗ്രാൻഡ് വിറ്റാരെയുടെ തൊട്ടുമുന്നിലുള്ളത്. പുതിയ ഗ്രാൻഡ് വിറ്റാര എസ്‌.യു.വി ടൊയോട്ടയുടെ ബിഡാദി നിര്‍മാണ പ്ലാന്റിലാണ് നിര്‍മ്മിക്കുന്നത്. ഒന്നിലധികം എഞ്ചിൻ-ഗിയര്‍ബോക്‌സ് കോമ്ബിനേഷനുകളും ഫ്രണ്ട്-വീല്‍, ഓള്‍-വീല്‍-ഡ്രൈവ് , 6.6km/kg ഇന്ധനക്ഷമത വാഗ്ദാനം ചെയ്യുന്ന സി.എൻ.ജി ഓപ്ഷൻ എന്നിവയും ഇതിനുണ്ട്. സുസുക്കിയുടെ ഗ്ലോബല്‍ സി പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയുള്ളതാണ് മാരുതി ഗ്രാൻഡ് വിറ്റാര.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

1.5 ലിറ്റര്‍, 4-സിലിണ്ടര്‍ K15C സ്മാര്‍ട്ട് ഹൈബ്രിഡ് പെട്രോളും 1.5 ലിറ്റര്‍, 3-സിലിണ്ടര്‍ അറ്റ്കിൻസണ്‍ സൈക്കിള്‍ TNGA പെട്രോള്‍ പവര്‍ട്രെയിനുകളുമായാണ് എസ്‌യുവി വരുന്നത്. മൈല്‍ഡ് ഹൈബ്രിഡ് സെറ്റപ്പ് 103 ബിഎച്ച്‌പിയും 136 എൻ.എം ടോര്‍ക്കും വാഗ്ദാനം ചെയ്യുന്നു, കൂടാതെ 5-സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ 6-സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് വാഗ്ദാനം ചെയ്യുന്നു. ഈ മോഡലില്‍ ഓപ്ഷണല്‍ സുസുക്കിയുടെ ഓള്‍ഗ്രിപ്പ് എഡബ്ല്യുഡി സിസ്റ്റവും ലഭിക്കും. ശക്തമായ ഹൈബ്രിഡ് പവര്‍ട്രെയിൻ 92bhp കരുത്തും 122Nm ടോര്‍ക്കും നല്‍കുന്നു. 79 ബിഎച്ച്‌പിയും 141 എൻഎം ടോര്‍ക്കും നല്‍കുന്ന എസി സിൻക്രണസ് മോട്ടോറുമായി എഞ്ചിൻ ഘടിപ്പിച്ചിരിക്കുന്നു. സംയുക്ത പവര്‍ ഔട്ട്പുട്ട് 115 ബി.എച്ച്‌.പിയാണ്. 6-സ്പീഡ് e-CVT ഗിയര്‍ബോക്‌സുള്ള മാരുതി ഗ്രാൻഡ് വിറ്റാര ശക്തമായ ഹൈബ്രിഡ് 28kmpl ഇന്ധനക്ഷമത വാഗ്ദാനം ചെയ്യുന്നു.

നിറമുള്ള ഹെഡ്-അപ്പ് ഡിസ്‌പ്ലേ, 360-ഡിഗ്രി പാര്‍ക്കിംഗ് ക്യാമറ സിസ്റ്റം, വെന്റിലേറ്റഡ് സീറ്റുകള്‍ മുതലായ ഹൈടെക് ഫീച്ചറുകളാല്‍ സമ്ബന്നമാണ്.10.70 ലക്ഷം രൂപയാണ് ഗ്രാൻഡ് വിറ്റാരയുടെ പ്രാരംഭ എക്‌സ് ഷോറൂം വില. കിയ സെല്‍റ്റോസ്, ടൊയോട്ട ഹൈറൈഡര്‍, സ്‌കോഡ കുഷാക്ക്, ഫോക്‌സ്‌വാഗണ്‍ ടൈഗണ്‍, എംജി ആസ്റ്റര്‍ തുടങ്ങിയ മോഡലുകളെ ഒഴിവാക്കി ഗ്രാൻഡ് വിറ്റാരയെ തേടി ധാരാളം ബുക്കിംഗുകള്‍ ലഭിക്കുന്നുണ്ട്. ഇക്കാരണത്താല്‍ ബുക്ക് ചെയ്ത് ആറുമാസത്തോളം കാത്തിരിക്കേണ്ടിയും വരുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക