കരിപ്പൂര്‍ വിമാനത്താവളം വഴി സ്വര്‍ണം കടത്താന്‍ ശ്രമിച്ച 19 കാരി പിടിയില്‍. കാസര്‍കോട് സ്വദേശിനി ഷഹല ആണ് പിടിയിലായത്. ഷഹലയുടെ പക്കല്‍ നിന്നും ഒരു കോടി രൂപയുടെ സ്വര്‍ണം പിടിച്ചെടുത്തു. ഇന്നലെ രാത്രി 10 മണിയോടെയായിരുന്നു സംഭവം. ദുബായില്‍ നിന്നാണ് സ്വര്‍ണവുമായി ഷഹല എത്തിയത്.

അടിവസ്ത്രത്തില്‍ തുന്നിപ്പിടിപ്പിച്ച രീതിയില്‍ ആയിരുന്നു സ്വര്‍ണം. കസ്റ്റംസിന്റെ സുരക്ഷാ പരിശോധനയ്‌ക്ക് ശേഷം വിമാനത്താവളത്തിന് പുറത്തെത്തിയ പെണ്‍കുട്ടിയെ പോലീസ് ആണ് പിടികൂടിയത്. ഷഹലയുടെ സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് പോലീസിന് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു വിമാനത്താവളത്തിന് പുറത്തെത്തിയ പെണ്‍കുട്ടിയെ പോലീസ് ചോദ്യം ചെയ്തത്. എന്നാല്‍ സ്വര്‍ണമില്ലെന്ന് ഷഹല ആവര്‍ത്തിക്കുകയായിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

തുടര്‍ന്ന് ഇവരുടെ ബാഗും മറ്റ് സാധനങ്ങളും പരിശോധിച്ചു. എന്നാല്‍ സ്വര്‍ണം കണ്ടെത്തിയില്ല. ഇതോടെ ദേഹപരിശോധന നടത്തുകയായിരുന്നു.അടിവസ്ത്രത്തില്‍ സ്വര്‍ണം മിശ്രിതമാക്കിയാണ് തുന്നിപ്പിടിപ്പിച്ചത്. ഇത്തരത്തിലുള്ള മൂന്ന് പാക്കറ്റ് സ്വര്‍ണം ഷഹലയുടെ പക്കല്‍ നിന്നും കണ്ടെത്തി. 1884 ഗ്രാം സ്വര്‍ണം സ്വര്‍ണമാണ് പിടിച്ചെടുത്തത് എന്ന് പോലീസ് പറഞ്ഞു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക