ഒരേ വാട്ട്‌സ്‌ആപ്പ് അക്കൗണ്ട് രണ്ട് വ്യത്യസ്ത ഫോണുകളില്‍ (One WhatsApp in two phones) ഉപയോഗിക്കാനാകും എന്നത് ഒരുപക്ഷേ നിങ്ങള്‍ കേട്ടിരിക്കാം. ഒരേ അക്കൗണ്ട് വ്യത്യസ്ത ഉപകരണങ്ങളില്‍ ഉപയോഗിക്കാമെന്ന ഫീച്ചര്‍ ടെലിഗ്രാമിന് മാത്രമായിരുന്നു ഉണ്ടായിരുന്നെങ്കില്‍ ജനപ്രിയ ആപ്ലിക്കേഷനായ വാട്സ്‌ആപ്പിലും ഈ സംവിധാനം ഇപ്പോള്‍ ലഭ്യമാണ്.

ഓഫീസ് ആവശ്യങ്ങള്‍ക്കോ ബിസിനസ് ആവശ്യങ്ങള്‍ക്കോ വേണ്ടി രണ്ട് ഫോണുകള്‍ ഉപയോഗിക്കുന്നവരായിരിക്കും നിങ്ങള്‍. എന്നാല്‍ രണ്ട് ഉപകരണങ്ങളിലും ഒരേ ഫോണ്‍ നമ്ബര്‍ ഉപയോഗിച്ച്‌ വാട്ട്സ്‌ആപ്പ് തുറക്കുക എന്നത് സാധ്യമായിരുന്നില്ല. ഇതിനാണ് നിങ്ങള്‍ക്ക് പുതിയതായി അവസരം ഒരുങ്ങുന്നത്. രണ്ട് വ്യത്യസ്ത സ്മാര്‍ട്ട്‌ഫോണുകളില്‍ ഒരേ വാട്ട്‌സ്‌ആപ്പ് എങ്ങനെ ഉപയോഗിക്കാമെന്നത് ചുവടെ വിവരിക്കുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

രണ്ട് ഫോണുകളില്‍ ഒരേ വാട്ട്‌സ്‌ആപ്പ് അക്കൗണ്ട് എങ്ങനെ ഉപയോഗിക്കാം?

രണ്ട് ഫോണുകളില്‍ ഒരേ WhatsApp അക്കൗണ്ട് ഉപയോഗിക്കുന്നതിനുള്ള ഘട്ടം ഘട്ടമായുള്ള ഗൈഡ് നമുക്ക് ചര്‍ച്ച ചെയ്യാം. ഇതിന് നിങ്ങളുടെ മൊബൈലില്‍ ഉള്ള WhatsApp ഏറ്റവും പുതിയ ബീറ്റ വേര്‍ഷനാണെന്നത് ഉറപ്പാക്കുക.രണ്ടാമത്തെ ഫോണില്‍ WhatsApp തുറക്കുക. ശേഷം, ഇഷ്ടമുള്ള ഭാഷ തെരഞ്ഞെടുത്ത് Next ക്ലിക്ക് ചെയ്യുക.

അടുത്ത പേജില്‍ എത്തിക്കഴിഞ്ഞാല്‍, നിങ്ങളുടെ ഫോണ്‍ നമ്ബര്‍ നല്‍കാന്‍ നിങ്ങളോട് ആവശ്യപ്പെടും. ഇവിടെ നിങ്ങളുടെ ഫോണ്‍ നമ്ബര്‍ നല്‍കരുത്.പകരം മുകളില്‍ വലതുവശത്തുള്ള മൂന്ന്-ഡോട്ട് മെനുവില്‍ ക്ലിക്ക് ചെയ്യുക.മെനുവില്‍ നിന്ന് ലിങ്ക് എ ഡിവൈസ് ഓപ്ഷന്‍ തെരഞ്ഞെടുക്കുക. ഇതില്‍ ശ്രദ്ധിക്കേണ്ടത്, നിങ്ങള്‍ ഏറ്റവും പുതിയ ബീറ്റയിലാണെങ്കില്‍ മാത്രമേ ഫോണില്‍ ലിങ്ക് ഓപ്ഷന്‍ ദൃശ്മാകൂ. നിങ്ങള്‍ക്ക് ഈ ഓപ്ഷന്‍ ലഭ്യമല്ലെങ്കില്‍, നിലവിലെ ആപ്ലിക്കേഷന്‍ അണ്‍ഇന്‍സ്റ്റാള്‍ ചെയ്‌ത് ഏറ്റവും പുതിയ വാട്ട്‌സ്‌ആപ്പ് ബീറ്റ ഇന്‍സ്‌റ്റാള്‍ ചെയ്യുക.

ഇതിന് ശേഷം, നിങ്ങളുടെ ഫോണ്‍ പേജിലെ ലിങ്കില്‍ നിങ്ങള്‍ക്ക് ഒരു QR കോഡ് കാണാനാകും.ഇവിടെ വാട്ട്സ്‌ആപ്പുള്ള ആദ്യ ഫോണ്‍ ഉപയോഗിച്ച്‌ സ്കാന്‍ ചെയ്യുക. ഇതിനായി ആദ്യ ഫോണിലെ വാട്ട്സ്‌ആപ്പിന് മുകളില്‍ വലത് കോണിലുള്ള ത്രീ-ഡോട്ട് മെനുവില്‍ ടാപ്പ് ചെയ്യുക. Linked devices എന്ന ഓപ്ഷന്‍ തെരഞ്ഞെടുക്കുക. അടുത്ത പേജില്‍ ലിങ്ക് എ ഡിവൈസ് എന്ന ഓപ്ഷന്‍ തെരഞ്ഞെടുക്കുക. ഇവിടെ ഒരു QR സ്കാനര്‍ പ്രത്യക്ഷപ്പെടുമ്ബോള്‍ നിങ്ങളുടെ രണ്ടാമത്തെ ഫോണിലെ QR സ്കാന്‍ ചെയ്യാം.ഇപ്പോള്‍ നിങ്ങള്‍ക്ക് രണ്ട് ഫോണുകളിലും ഒരേ വാട്ട്‌സ്‌ആപ്പ് അക്കൗണ്ട് ലഭിച്ചിരിക്കുന്നു. എന്നാല്‍, എല്ലാ ചാറ്റുകളും ലോഡ് ചെയ്യാന്‍ കുറച്ച്‌ സമയമെടുക്കും. ഇവ ലോഡ് ചെയ്യപ്പെട്ട ശേഷം, നിങ്ങളുടെ രണ്ടാമത്തെ ഫോണിലെ വാട്ട്‌സ്‌ആപ്പ് പോലെ രണ്ടാമത്തെ ഫോണിലും ലഭിക്കുന്നതാണ്.

രണ്ട് ഐഫോണുകളില്‍ ഒരേ വാട്ട്സ്‌ആപ്പ് ലഭ്യമാണോ?

ആന്‍ഡ്രോയിഡ് ഫോണുകള്‍ക്ക് ബീറ്റ ഫീച്ചറായി ഇത് ലഭ്യമാണ്. എന്നാല്‍, രണ്ട് ഐഫോണുകളില്‍ ഒരേ WhatsApp അക്കൗണ്ട് ഉപയോഗിക്കുന്നതിനുള്ള ഫീച്ചര്‍ ഇതുവരെ എത്തിയിട്ടില്ല. ഇത് ഉടന്‍ തന്നെ ഐഫോണുകളില്‍ ലഭ്യമാകും.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക