യാത്രക്കാരുടെ കാബിന്‍ ബാഗിലെ ലാപ്‌ടോപ്പും മൊബൈല്‍ ഫോണുമടക്കമുള്ള ഇലക്‌ട്രോണിക് ഉപകരണങ്ങള്‍ പരിശോധിക്കാന്‍ ഡല്‍ഹി, മുംബയ്, ബംഗളൂരു, ഹൈദരാബാദ് എന്നിവിടങ്ങളില്‍ ലഗേജ് സ്കാനറുകള്‍ സ്ഥാപിക്കും. ഇതിലൂടെ ഇലക്‌ട്രോണിക് ഉപകരണങ്ങള്‍ പ്രത്യേക ട്രേകളില്‍ വയ്‌ക്കാതെ സുരക്ഷാ പരിശോധന നടത്താം. യു.എസിലെയും യൂറോപ്പിലെയും വിമാനത്താവളങ്ങളിലുള്ള സംവിധാനമാണിത്. ഇലക്‌ട്രോണിക് ഉപകരണങ്ങള്‍ പ്രത്യേക ട്രേയിലേക്ക് മാറ്റിയുള്ള പരിശോധന ഡല്‍ഹിയടക്കമുള്ള തിരക്കേറിയ വിമാനത്താവളങ്ങളുടെ പ്രവര്‍ത്തനത്തെ ബാധിക്കുന്ന സാഹചര്യത്തിലാണ് നടപടി.

നിലവിലുള്ള വാതില്‍ രൂപത്തിലുള്ള മെറ്റല്‍ ഡിറ്റക്ടറുകള്‍ക്ക് പകരം ഫുള്‍ ബോഡി സ്കാനറുകളും ഇവയ്‌ക്കൊപ്പം സ്ഥാപിക്കും. 2020 മാര്‍ച്ചില്‍ സ്ഥാപിക്കേണ്ട ഇവ കൊവിഡ് കാരണമാണ് വൈകിയത്. 2023 ഡിസംബറിനുള്ളില്‍ രാജ്യത്തെ വിമാനത്താവളങ്ങളില്‍ ഫുള്‍ബോഡി സ്‌കാനറെത്തും.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

വരുന്നത് യു.എസ് സ്‌കാനറുകള്‍

ചൈനീസ് കമ്ബനിയായ ന്യൂടെക്കാണ് ഫുള്‍ ബോഡി സ്‌കാനറുകള്‍ക്കായി ടെന്‍ഡര്‍ നല്‍കിയിരുന്നത്. എന്നാല്‍ അതിര്‍ത്തി തര്‍ക്കം കാരണം ന്യൂടെക്കിന്റെ ടെന്‍ഡര്‍ എയര്‍പോര്‍ട്ട് അതോറിട്ടി ഒഫ് ഇന്ത്യ പിന്‍വലിച്ച്‌ അമേരിക്കന്‍ കമ്ബനികളായ സ്മിത്ത്‌സ്, എല്‍-3, ജര്‍മ്മന്‍ കമ്ബനി റോഹ്‌ഡെ ആന്‍ഡ് ഷ്വാര്‍സ് എന്നിവയ്‌ക്ക് നല്‍കുകയായിരുന്നു.

ലഗേജ് സ്‌കാനറുകളുടെ പ്രത്യേകത

ഡ്യുവല്‍ എക്‌സ്-റേ സംവിധാനം

ഹൈ റെസലൂഷന്‍ ത്രിമാന ചിത്രമെടുക്കുന്ന കമ്ബ്യൂട്ടര്‍ ടോമോഗ്രഫി

സ്ഫോടകവസ്തുക്കള്‍ തിരിച്ചറിയാന്‍ ന്യൂട്രോണ്‍ ബീം

തെറ്റായ അലാറം പുറപ്പെടുവിക്കില്ല

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക