ബിഷപ്പ് ധര്‍മരാജ് റസാലത്തെ തിരുവനന്തപുരം വിമാനത്താവളത്തില്‍ ഇഡി തടഞ്ഞു. വിലക്ക് ലംഘിച്ച് യുകെയിലേക്ക് കടക്കാന്‍ ശ്രമിച്ചപ്പോഴായിരുന്നു നടപടി. നാളെ കൊച്ചിയില്‍ ചോദ്യംചെയ്യലിന് ഹാജരാകണമെന്ന് ഇഡി ആവശ്യപ്പെട്ടിട്ടുണ്ട്. കാരക്കോണം മെഡിക്കൽ കോളജ് ക്രമക്കേട് സംബന്ധിച്ച കേസിലാണ് അന്വേഷണം.ഇന്നലെ സിഎസ്ഐ ആസ്ഥാനമായ എല്‍എംഎസില്‍ ഇഡി പരിശോധന നടത്തിയിരുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക