അപൂര്‍വയിനം പാമ്ബുകളടക്കമുള്ള ജീവികളെ കടത്താന്‍ ശ്രമിച്ച യുവാവ് വിമാനത്താവളത്തില്‍ പിടിയില്‍. തായ്‌ലന്‍ഡില്‍ നിന്ന് ചെന്നൈ വിമാനത്താവളത്തില്‍ എത്തിയ തായ് എയര്‍ലൈന്‍സ് വിമാനത്തില്‍ ഇറങ്ങിയ രാമനാഥപുരം കിഴക്കര സ്വദേശി മുഹമ്മദ് ഷക്കീല്‍ (21) ആണു പിടിയിലായത്. അപൂര്‍വയിനത്തില്‍പ്പെട്ട പാമ്ബുകള്‍, കുരങ്ങുകള്‍, ആമകള്‍ എന്നിവയെയാണ് കടത്താന്‍ ശ്രമിച്ചത്.

സംശയം തോന്നിയ പൊലീസ് ഉദ്യോഗസ്ഥര്‍ ഇയാളെ തടഞ്ഞു നിര്‍ത്തി കൈയിലുണ്ടായിരുന്ന വലിയ കുട്ട തുറന്നു പരിശോധിച്ചപ്പോഴാണ് മധ്യ ആഫ്രിക്ക, വടക്കേ അമേരിക്ക, സീഷെല്‍സ് ദ്വീപ് തുടങ്ങിയ സ്ഥലങ്ങളില്‍ വസിക്കുന്ന പാമ്ബുകള്‍, കുരങ്ങുകള്‍, ആമകള്‍ എന്നിവയെ പ്രത്യേക ചെറിയ പാക്കറ്റുകളിലാക്കി കടത്തിയതായി കണ്ടെത്തിയത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

പെരുമ്ബാമ്ബിന്റെ അഞ്ച് കുഞ്ഞുങ്ങള്‍ അടക്കം 20 പാമ്ബുകള്‍, മധ്യ ആഫ്രിക്കയില്‍ നിന്നുള്ള ഒരു ഡി ബ്രസ കുരങ്ങ്, ആമ എന്നിവ ഉള്‍പ്പെടെ 23 ജീവികളെയാണ് ഇയാള്‍ കടത്താന്‍ ശ്രമിച്ചത്. ആവശ്യമായ രേഖകള്‍ ഇയാളുടെ പക്കല്‍ ഉണ്ടായിരുന്നില്ല. 15 കിങ് സ്നേക്ക് വിഭാഗത്തില്‍പ്പെട്ട പാമ്ബുകളെയും അഞ്ച് ബോള്‍ പൈതണ്‍ വിഭാഗത്തില്‍പ്പെട്ട പെരുമ്ബാമ്ബുകളെയും ഇയാളുടെ പക്കല്‍ നിന്ന് കണ്ടെത്തി.

വിദേശത്ത് വളര്‍ത്തു പാമ്ബുകളായി ഉപയോഗിക്കുന്ന വിഷമില്ലാത്തയിനം പാമ്ബുകളാണിവ. 10 ദിവസം മുന്‍പ് ടൂറിസ്റ്റ് വിസയില്‍ തായ്‌ലന്‍ഡിലേക്ക് പോയി ഇവയെ വാങ്ങിയെന്നാണ് യുവാവ് പറയുന്നത്. എന്തിനാണു വാങ്ങിയതെന്ന ചോദ്യത്തിന് കൃത്യമായ ഉത്തരം ഇയാള്‍ നല്‍കിയില്ല. തുടര്‍ന്ന് ഇവ തിരിച്ചയയ്ക്കാന്‍ അധികൃതര്‍ തീരുമാനിച്ചു. തിരിച്ചയയ്ക്കാനുള്ള ചെലവ് ഇയാളില്‍ നിന്നുതന്നെ ഈടാക്കാനാണു തീരുമാനം. സംഭവത്തില്‍ വിശദമായ അന്വേഷണം ആരംഭിച്ചു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക