ദുബായ്: വിമാനത്തിന്റെ കോക്പിറ്റില്‍ കയറാന്‍ ശ്രമിച്ച നടന്‍ ഷൈന്‍ ടോം ചാക്കോയെ എയര്‍ലൈന്‍സ് അധികൃതര്‍ പുറത്താക്കി. ദുബായ് വിമാനത്താവളത്തില്‍ വച്ചാണ് സംഭവം. ഭാരത സര്‍ക്കസ് എന്ന ചിത്രത്തിന്‍റെ ദുബായ് പ്രമോഷന്‍ ഇവന്‍റിന് ശേഷം കേരളത്തിലേക്ക് തിരിച്ചു വരുന്നതിനിടെയാണ് സംഭവം.

ഷൈന്‍ കോക്പിറ്റില്‍ കയറാന്‍ ശ്രമിച്ചപ്പോള്‍ കാബിന്‍ ക്രൂ ഇടപെട്ട് അനുവദിച്ചിരിക്കുന്ന സീറ്റില്‍ പോയിരിക്കാന്‍ ആവശ്യപ്പെട്ടു. എന്നാല്‍, നടന്‍ അതിന് വിസമ്മതിച്ചതോടെ ചെറിയ രീതിയിലുള്ള ബഹളമുണ്ടായി. തുടര്‍ന്ന് നടനെ വിമാനത്തില്‍നിന്ന് ഇറക്കിവിടുകയായിരുന്നു. ഷൈനിനെ കൂട്ടാതെയാണ് വിമാനം കൊച്ചിയിലേക്ക് യാത്ര തിരിച്ചത്. ദുബായ് എമിഗ്രേഷന്‍ അധികൃതര്‍ ഷൈനിനെ തടഞ്ഞു വച്ചിരിക്കുകയാണ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഷൈനിന്‍റെ റിലീസിനെത്തിയ ഏറ്റവും പുതിയ ചിത്രമാണ് ‘ഭാരത് സര്‍ക്കസ്’. ഷൈനിനൊപ്പം പ്രൊമോഷന്‍ ഇവന്‍റില്‍ പങ്കെടുത്ത ‘ഭാരത സര്‍ക്കസി’ലെ മറ്റ് അണിയറ പ്രവര്‍ത്തകര്‍ അതേ വിമാനത്തില്‍ നാട്ടിലേയ്‌ക്ക് തിരിച്ചു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക