ദുബൈ: നാട്ടിലെ വിമാനത്താവളങ്ങളില്‍ നടക്കുന്ന റാപിഡ്​ കോവിഡ്​ പരിശോധന ഫലത്തെക്കുറിച്ച്‌​ പരാതികള്‍ വ്യാപകമായിരുന്നു. മണിക്കൂറുകളുടെ ഇടവേളയില്‍ രണ്ട്​ വിമാനത്താവളങ്ങളില്‍നിന്ന്​ രണ്ടു​തരം ഫലം ലഭിച്ചതിനെക്കുറിച്ച്‌​ വിവരിക്കുകയാണ്​ സാമൂഹിക പ്രവര്‍ത്തകന്‍ അഷ്​റഫ്​ താമരശേരി. തിരുവനന്തപുരം വിമാനത്താവളത്തിലെ റാപിഡ്​ പരിശോധനയില്‍ പോസിറ്റിവായതിനെത്തുടര്‍ന്ന്​ നെടുമ്ബാശേരിയിലെത്തിയ അദ്ദേഹം ഇവിടെ നടത്തിയ പരിശോധനയില്‍ നെഗറ്റിവാകുകയായിരുന്നു.

തിരുവനന്തപുരത്തെ സ്വകാര്യ ചടങ്ങിന്​ ശേഷം​​ പുലര്‍ച്ചെ 2.55നുള്ള ഷാര്‍ജ വിമാനത്തിലാണ്​ ടിക്കറ്റ്​ ബുക്ക്​ ചെയ്​തിരുന്നത്​. നാലു മണിക്കൂര്‍ മുമ്ബ്​​ വിമാനത്താവളത്തിലെത്തി 2490 രൂപ അടച്ച്‌​ റാപിഡ്​ ടെസ്​റ്റ്​ ചെയ്​തപ്പോള്‍ ഫലം പോസിറ്റിവ്​. ഇതോടെ യാത്ര ചെയ്യാന്‍ കഴിയില്ല എന്ന നിലപാടിലായി അധികൃതര്‍. 24 മണിക്കൂര്‍ മുമ്ബെടുത്ത ആര്‍.ടി.പി.സി.ആര്‍ ഫലം നെഗറ്റിവായിരുന്നതിനാല്‍ ഒരിക്കല്‍ കൂടി പരിശോധിക്കണമെന്ന്​ അഭ്യര്‍ഥിച്ചു. അവര്‍ സമ്മതിച്ചില്ലെന്ന്​ മാത്രമല്ല, പുറത്തേക്കുള്ള വഴിയും കാണിച്ചു കൊടുത്തു. അ​പ്പോള്‍ സമയം രാത്രി 11 മണി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

യു.എ.ഇയില്‍ എത്തിയാല്‍ ഉടന്‍ രണ്ട്​ മൃതദേഹം നാട്ടിലേക്ക്​ അയക്കാനുള്ളതിനാല്‍ മറുവഴി ആലോചിച്ചു. അങ്ങനെയാണ്​ നെടുമ്ബാശേരി വഴിയുള്ള യാത്ര ആലോചിച്ചത്​. തിരുവനന്തപുരത്തു നിന്ന്​ ടാക്സിയില്‍ നെടുമ്ബാശ്ശേരി എത്തി. രാവിലെ 10.10ന് കൊച്ചിയില്‍ നിന്ന്​ ഷാര്‍ജയിലേക്ക് പോകുന്ന വിമാനത്തിലായിരുന്നു ടിക്കറ്റ്​. പുലര്‍ച്ച 4.45ന്​ നെടുമ്ബാശ്ശേരിയില്‍ എത്തി 2490 രൂപ അടച്ച്‌ റാപിഡ്​ പി.സി.ആര്‍ പരിശോധന നടത്തി. അരമണിക്കൂര്‍ കഴിഞ്ഞ് ഫലം വന്നപ്പോള്‍ നെഗറ്റിവ്. ഏഴ്​ മണിക്കൂര്‍ കൊണ്ട് കോവിഡ് നെഗറ്റിവായത്​ എന്ത്​ മാജിക്കാണെന്ന്​ അഷ്​റഫ്​ താമരശേരി ചോദിക്കുന്നു.

നിരവധി പേരാണ്​ വിമാനത്താവളത്തിലെ റാപിഡ്​ ടെസ്​റ്റ്​ പോസിറ്റിവായതിനെത്തുടര്‍ന്ന്​ മടങ്ങുന്നത്​. 48 മണിക്കൂറിനുള്ളിലെടുത്ത ആര്‍.ടി.പി.സി.ആര്‍ ഫലം നെഗറ്റിവാകുന്നവര്‍ മാത്രമാണ്​ എയര്‍പോര്‍ട്ടിലെത്തുന്നത്​. എന്നാല്‍, ഇവിടെ നെഗറ്റിവാകുന്നത്​ മൂലം ടിക്കറ്റി​‍ന്‍റെ പണവും ടെസ്​റ്റ്​ ചെയ്​ത പണവും ഉള്‍പ്പെടെ നഷ്​ടമാകുന്നു. റാപിഡ്​ പി.സി.ആര്‍ നിരക്ക്​ കുറക്കണമെന്ന ആവശ്യം ഉയര്‍ന്നെങ്കിലും സര്‍ക്കാറുകള്‍ അതിന്​ മുന്നില്‍ കണ്ണടച്ച്‌​ നില്‍ക്കുകയാണ്​. ഷാര്‍ജ വിമാനത്താവളത്തില്‍ നടത്തിയ പരിശോധന ഫലവും നെഗറ്റിവായിരുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക