ഇന്ത്യന്‍ ബാഡ്മിന്റണ്‍ താരം പി.വി സിന്ധു ഈ വര്‍ഷം ലോകത്ത് ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന വനിത അത്‌ലറ്റുകളുടെ പട്ടികയില്‍ 12ാം സ്ഥാനത്ത്. ഫോബ്‌സിന്റെ വാര്‍ഷിക പട്ടികയില്‍ ആദ്യ 25ല്‍ ഇടം നേടിയ ഏക ഇന്ത്യന്‍ താരമാണ് സിന്ധു. 2016ലെ ടോക്കിയോ ഒളിമ്ബിക്‌സ് വെള്ളി മെഡല്‍ ജേതാവാണ്. ഈ വര്‍ഷം ആദ്യം ബര്‍മിങ്ഹാമില്‍ നടന്ന കോമണ്‍വെല്‍ത്ത് ഗെയിംസില്‍ സിംഗിള്‍സ് സ്വര്‍ണവും ഡബിള്‍സില്‍ വെള്ളിയും നേടിയ 27കാരിയുടെ മൊത്തം വരുമാനം 7.1 മില്യണ്‍ ഡോളറാണ്. ഇതില്‍ ഏഴ് മില്യണും കളിക്കളത്തിനു പുറത്തുനിന്നാണ്.

ജാപ്പനീസ് ടെന്നീസ് താരം നവോമി ഒസാക്കയാണ് ലോകത്ത് ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന വനിതാ അത്‌ലറ്റ്. തുടര്‍ച്ചയായ മൂന്നാം വര്‍ഷമാണ് ഒസാക്ക ഒന്നാമതെത്തുന്നത്. പട്ടികയില്‍ ഇത്തവണയും ടെന്നീസ് താരങ്ങള്‍ക്കാണ് ആധിപത്യം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

സെറീന വില്യംസ്, എമ്മ റഡുകാനു, ഇഗ സ്വിയാറ്റെക്, വീനസ് വില്യംസ്, കൊക്കോ ഗൗഫ്, ജെസീക്ക പെഗുല എന്നിവരുള്‍പ്പെടെ ലിസ്റ്റിലെ ടോപ് 10ല്‍ ഇടം നേടിയ ഏഴ് പേരും ടെന്നീസ് താരങ്ങളാണ്. ഫോബ്‌സിന്റെ ലോകത്തിലെ ഏറ്റവും ഉയര്‍ന്ന പ്രതിഫലം വാങ്ങുന്ന കായികതാരങ്ങളുടെ പട്ടികയില്‍ ആദ്യ 50ല്‍ രണ്ട് വനിതകള്‍ മാത്രമാണ് ഇടം നേടിയത്. ഒസാക്കയും സെറീനയും.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക